AlappuzhaLatest NewsKeralaNattuvarthaNews

മകനെ രക്ഷിക്കാൻ ശ്രമം : ഒടുവിൽ അച്ഛനും മകനും ട്രെയിൻ തട്ടി മരിച്ചു

മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ അച്ഛനും അപകടത്തിൽപ്പെടുകയായിരുന്നു

അരൂർ : മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അച്ഛനും മകനും ട്രെയിൻ തട്ടി മരിച്ചു. മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ അച്ഛനും അപകടത്തിൽപ്പെടുകയായിരുന്നു. അരൂർ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിൽ ചന്തിരൂർ പുളിത്തറ വീട്ടിൽ പുരുഷൻ (57) മകൻ നിതിൻ (28 ) എന്നിവരാണ് ആണ് മരിച്ചത്.

തീരദേശ റെയിൽവേയിൽ ചന്തിരൂർ വെളുത്തുള്ളി ഉള്ളിൽ റോഡിലെ ലെവൽക്രോസിൽ ഇന്നലെ രാവിലെ ഒമ്പതര മണിയോടെയാണ് സംഭവം. തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ജനശതാബ്ദി എക്സ്പ്രസാണ് ഇരുവരെയും ഇടിച്ചത്. മൂന്നു വർഷം മുൻപുണ്ടായ ഒരു അപകടത്തെ തുടർന്ന് ഓർമ്മക്കുറവുണ്ടായിരുന്നു. ഫിസിയോതെറാപ്പി അടക്കമുള്ള ചികിത്സകൾ നടത്തി വരുകയായിരുന്നു.

Read Also : കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 234 കേസുകൾ

രാവിലെ വീട്ടിൽ നിന്നിറങ്ങിയ നിധിൻ റെയിൽവേ ട്രാക്കിൽ നിൽക്കുന്നത് കണ്ട് അച്ഛൻ ഓടിയെത്തിയെങ്കിലും മകനെ രക്ഷിക്കാൻ കഴിയാതെ അച്ഛനും അപകടത്തിൽ പെടുകയായിരുന്നു. പുരുഷൻ മത്സ്യത്തൊഴിലാളിയാണ്. നിതിൻ വെൽഡിംഗ് തൊഴിലാളിയും. സഹോദരൻ നിഷാദ്. ശാന്തയാണ് മാതാവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button