ഇസ്ലാമബാദ്: ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക കോ-ഓപ്പറേഷന്റെ സമ്മേളനം മൂലം ഇസ്ലാമാബാദിൽ മൊബൈൽ ഫോൺ സേവനങ്ങൾ താൽക്കാലികമായി റദ്ദാക്കുമെന്ന് പാക് ഭരണകൂടം.
വെള്ളിയാഴ്ച മുതലാണ് ഇസ്ലാമബാദ് എയർപോർട്ട് മുതൽ റെഡ് സോൺ വരെയുള്ള മൊബൈൽ ഫോൺ സേവനങ്ങൾ റദ്ദു ചെയ്യുക. അഫ്ഗാനിസ്ഥാൻ ജനതയ്ക്ക് ആവശ്യമായ ഭക്ഷണവും മരുന്നുകളും താമസസൗകര്യങ്ങളും ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്രാവശ്യത്തെ സമ്മേളനം നടക്കുക. സൗദിഅറേബ്യ കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷനിൽ, 57 രാഷ്ട്രങ്ങൾ അംഗങ്ങളാണ്.
Post Your Comments