ThiruvananthapuramLatest NewsKeralaNattuvarthaNews

മെഡിക്കൽ കോളേജ് പാർക്കിംഗ് സ്ഥലത്തെ മാലിന്യ നിക്ഷേപം : മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

തിരുവനന്തപുരം: മെഡിക്കൽ കോളേജ് കാമ്പസിൽ കാർ പാർക്കിംഗിനായി ഉപയോഗിക്കുന്ന സ്ഥലത്ത് മെഡിക്കൽ കോളേജ്, എസ് എ റ്റി, ദന്തൽ കോളേജ് ആശുപത്രികളിൽ നിന്നുള്ള മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിട്ടു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.

Also Read : രാഹുൽ ഗാന്ധിയുടെ റാലിയിൽ ബിപിൻ റാവത്തിന്റെ കട്ട്ഔട്ട്: തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയെന്ന് പരിഹാസം

മാലിന്യത്തിൽ നിന്നും ഒഴുകിയിറങ്ങുന്ന മലിനജലം സമീപവാസികളുടെ വീടുകളിലും കിണറുകളിലും വ്യാപിക്കുന്നതായി പരാതിയിൽ പറയുന്നു. വീടുകളിൽ ജനാലകളും വാതിലുകളും തുറന്നിടാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഇതിനെതിരെ അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയെടുത്തില്ല. രണ്ടായിരത്തിലധികം കിലോ മാലിന്യം ദിവസവും ഉണ്ടാവുന്ന ആശുപത്രിയിൽ 600 കിലോ മാത്രം സംസ്ക്കരിക്കാനുള്ള ഇൻസിനറേറ്റർ മാത്രമാണ് നിലവിലുള്ളതെന്ന് പരാതിയിൽ പറയുന്നു. മുൻ നഗരസഭാ കuൺസിലർ ജി എസ് ശ്രീകുമാറും മനുഷ്യാവകാശ പ്രവർത്തകനായ ജോസ് വൈ ദാസും സമർപ്പിച്ച പരാതിയിലാണ് നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button