മാഡ്രിഡ്: അർജന്റീനയുടെയും മാഞ്ചസ്റ്റർ സിറ്റിയുടെയും സൂപ്പർ താരമായ സെർജിയോ അഗ്വേറോ ഫുട്ബോളിൽ നിന്ന് വിരമിച്ചു. ക്യാമ്പ് നൗവിൽ ഇന്ന് വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിലാണ് താരം വിരമിക്കുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചത്. ബാഴ്സലോണക്കായി കളിക്കുന്നതിനിടയിൽ നെഞ്ചുവേദന അനുഭവപ്പെടുകയും പിന്നീട് ഹൃദയ സംബന്ധമായ പ്രശ്നം കണ്ടെത്തിയതും ആണ് അഗ്വേറോ വിരമിക്കാൻ കാരണം.
ഇത് വളരെ ബുദ്ധിമുട്ടുള്ള സമയമാണ്, എന്റെ ജീവിതത്തിൽ ഞാൻ എടുത്ത ഏറ്റവും ബുദ്ധിമുട്ടുള്ള തീരുമാനമാണിത്. എന്റെ ആരോഗ്യം കണക്കാക്കിയാൽ എനിക്ക് ഇത് ഏറ്റവും മികച്ച തീരുമാനമാണ്. എനിക്ക് ഏറ്റവും നല്ലത് കളി നിർത്തുന്നതാണ് എന്ന് ഡോക്ടർമാർ എന്നോട് പറഞ്ഞു’.
Read Also:- കണ്ണിന്റെ ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ!
‘ഞാൻ ഒരാഴ്ച മുമ്പ് ആണ് വിരമിക്കാൻ തീരുമാനമെടുത്തത്. കളിക്കാൻ സാധ്യമായതെല്ലാം ചെയ്തു, പക്ഷെ ഒരു പ്രതീക്ഷയും ബാക്കിയില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. ഞാൻ ഫുട്ബോളുമായി ബന്ധപ്പെട്ട് തന്നെ ഇനിയും മുന്നോട്ടു പോവും’ അഗ്വേറോ വിരമിക്കൽ പ്രഖ്യാപിച്ചു കൊണ്ട് പറഞ്ഞു.
Post Your Comments