ദില്ലി: ഐപിഎല്ലിൽ 100 കോടി ശമ്പളം കൈപ്പറ്റുന്ന രണ്ടാമത്തെ വിദേശ താരമായി വിന്‍ഡീസ് സ്പിന്നര്‍ സുനില്‍ നരെയ്ന്‍. ഇതുവരെ വരെ കളിച്ച ഐപിഎല്‍ സീസണുകളില്‍ നിന്നും നരെയ്നു ലഭിച്ച ശമ്പളം 95.2 കോടി രൂപയായിരുന്നു. 2022 സീസണിനു മുമ്പ് ആറു കോടി രൂപയ്ക്കാണ് അദ്ദേഹത്തെ കെകെആര്‍ നിലനിര്‍ത്തിയത്. ഇതോടെയാണ് നരെയ്ന്റെ ശമ്പളം 100 കോടി പിന്നിട്ടത്.
ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്സിനു മാത്രം അവകാശപ്പെട്ട റെക്കോര്‍ഡിനൊപ്പമാണ് നരെയ്‌നും എത്തിയിരിക്കുന്നത്. തുടര്‍ച്ചയായി 11-ാം വര്‍ഷമാണ് 33-കാരനായ നരെയ്ന്‍ ഐപിഎല്ലില്‍ കളിക്കാനൊരുങ്ങുന്നത്. കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനു വേണ്ടിയാണ് കഴിഞ്ഞ 10 വര്‍ഷവും സുനില്‍ നരെയ്ന്‍ കളിച്ചത്. 134 മല്‍സരങ്ങളില്‍ നിന്നും 954 റണ്‍സും 143 വിക്കറ്റുകളും നരെയ്ന്‍ നേടിയിട്ടുണ്ട്.
Read Also:- ശരീരത്തിലെ മെറ്റബോളിസം മികച്ച രീതിയിൽ നിലനിർത്താൻ ഈ ഒമ്പത് ശീലങ്ങൾ ഒഴിവാക്കാം!
ഐപിഎല്ലിലെ ശമ്പളക്കണക്കില്‍ ചെന്നൈ നായകന്‍ എംഎസ് ധോണിയാണ് മുന്നില്‍. 152.8 കോടി രൂപയാണ് ധോണി ഇതുവരെ കൈപ്പറ്റിയിട്ടുള്ളത്. രോഹിത് ശര്‍മ്മ (146.6 കോടി), വിരാട് കോഹ്ലി (143.2 കോടി), സുരേഷ് റെയ്ന (110.7 കോടി), എബിഡി (102.5 കോടി) എന്നിവരാണ് യഥാക്രമം മറ്റ് സ്ഥാനങ്ങളില്‍.
Post Your Comments