ThiruvananthapuramKeralaNews

സിവില്‍ സര്‍വീസ് കായികമേളയ്ക്ക് 21 ന് തുടക്കം

തിരുവനന്തപുരം: സംസ്ഥാന സിവില്‍ സര്‍വീസസ് കായികമേള ഡിസംബര്‍ 21, 22, 23 തിയതികളില്‍ തിരുവനന്തപുരത്ത് നടക്കും. 14 ജില്ലാ ടീമുകളും ഗവണ്‍മെന്റ് സെക്രട്ടറിയറ്റ് ടീമുമാണ് സംസ്ഥാന മീറ്റില്‍ മത്സരിക്കുന്നത്. ദേശീയ സിവില്‍ സര്‍വീസ് മീറ്റിനുള്ള ടീമിനെ തെരഞ്ഞെടുക്കുന്നതും സംസ്ഥാന മീറ്റിലെ പ്രകടനം കണക്കിലെടുത്താണ്.
സിവില്‍ സര്‍വീസ് കായികമേളയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സമഗ്രമായി പരിഷ്‌ക്കരിച്ചു. 30 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇത്തരമൊരു നടപടി. ഇതുപ്രകാരം സംസ്ഥാന സ്‌പോട്‌സ് കൗണ്‍സിലിനാണ് സംസ്ഥാന മേളയുടെ നടത്തിപ്പ് ചുമതല. നിലവില്‍ തിരുവനന്തപുരം ജില്ലാ സ്‌പോട്‌സ് കൗണ്‍സിലിനായിരുന്നു ചുമതല.

Also Read : സംസ്ഥാനത്ത് രാത്രി പോസ്റ്റ്‌മോര്‍ട്ടം ആരംഭിക്കണം, കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി

മുന്‍കാലങ്ങളില്‍ തിരുവനന്തപുരത്ത് മാത്രമാണ് സിവില്‍ സര്‍വീസ് സംസ്ഥാന കായികമേള നടന്നിരുന്നത്. അടുത്ത വര്‍ഷം മുതല്‍ മറ്റു ജില്ലകളും വേദിയാകും. അതത് ജില്ലകളില്‍ നടക്കുന്ന അവസരങ്ങളില്‍ അതത് ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ സംഘാടനത്തില്‍ പങ്കാളികളാകും. എല്‍ എസ് ജി ഡിയില്‍ ഉള്‍പ്പെടെയുള്ള ചില സിവില്‍ സര്‍വീസ് ജീവനക്കാര്‍ക്ക് മേളയില്‍ പങ്കാളിത്തം ഉണ്ടായിരുന്നില്ല. എന്നാല്‍, അടുത്ത വര്‍ഷം മുതല്‍ ഈ ജീവനക്കാര്‍ക്കും പങ്കെടുക്കാമെന്ന് പുതുക്കിയ മാര്‍ഗനിര്‍ദേശം വ്യക്തമാക്കുന്നു.
സിവില്‍ സര്‍വീസ് ദേശീയ മീറ്റിനുള്ള ടീം സെലക്ഷനും മറ്റും നടത്താന്‍ കായിക- യുവജന കാര്യ ഡയറക്ടര്‍ ചെയര്‍മാനായി എട്ടംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. പ്രശസ്ത കായികതാരവും മുതിര്‍ന്ന പരിശീലകനും സമിതിയിലുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button