കോട്ടയം: പ്രാവിനെ ആക്രമിച്ചെന്ന് ആരോപിച്ച് വളര്‍ത്തുപൂച്ചയെ വെടിവെച്ച് കൊന്ന സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍. വൈക്കം തലയാഴം മുരിയംകേരിത്തറ രമേശനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൃഗങ്ങള്‍ക്കെതിരായ അക്രമത്തിന് രമേശനെതിരെ കേസെടുക്കുകയും തോക്ക് പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തലയാഴത്ത് പരണാത്ര വീട്ടില്‍ രാജുവിന്റെയും സുജാതയുടെയും 7 മാസം പ്രായമുള്ള ചിന്നു എന്ന വളര്‍ത്തുപൂച്ചയാണ് ചത്തത്.
ഞായറാഴ്ചയാണ് അയല്‍വാസിയായ രമേശന് തന്റെ വളര്‍ത്തു പ്രാവിനെ ചിറകൊടിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പ്രാവിനെ ആക്രമിച്ചെന്ന് ആരോപിച്ച് രമേശന് പൂച്ചയെ വെടിവയ്ക്കുകയായിരുന്നു. വെടിയേറ്റ് പൂച്ചയുടെ കരളില്‍ മുറിവും കുടലിന് ക്ഷതവും സംഭവിച്ചിരുന്നു. നാല് സെന്റീമീറ്റര്‍ നീളമുള്ള എയര്‍ഗണ്‍ പെല്ലറ്റാണ് പൂച്ചയുടെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയത്.
തൃപ്പൂണിത്തുറയില്‍ എത്തിച്ച് വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും പൂച്ച കഴിഞ്ഞ ദിവസം ചത്തു. സംഭവത്തില്‍ പൊലീസ് സ്വമേധയായാണ് കേസെടുത്തത്. നേരത്തെ വളര്‍ത്തിയ പതിനഞ്ചിലധികം പൂച്ചകളെ ചത്ത നിലയില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് സുജാതയും രാജുവും പറയുന്നു.
Post Your Comments