Latest NewsNewsIndia

വിവാഹപ്രായത്തിലും സമത്വം, സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കിയ കേന്ദ്ര സർക്കാരിന് അഭിനന്ദന പ്രവാഹം

സ്ത്രീകളുടെ വിവാഹ പ്രായം 18ല്‍ നിന്ന് 21 വയസായി ഉയര്‍ത്തുമെന്ന കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ കൈയ്യടിച്ച് സോഷ്യൽ മീഡിയ. ഇതുസംബന്ധിച്ച ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഈ നടപ്പ് സമ്മേളനത്തില്‍ തന്നെ ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവരുമെന്നാണ് വിവരം. രാജ്യത്ത് പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുന്നത് സംബന്ധിച്ച് 2020ലാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്. ഇതിന്റെ തുടര്‍ച്ചയായാണ് ബില്‍ നടപ്പിലാക്കാന്‍ പോകുന്നത്.

Also Read:എസ്എന്‍ഡിപി ശാഖാ സെക്രട്ടറി ഓഫീസില്‍ ആത്മഹത്യ ചെയ്ത നിലയില്‍

അതേസമയം, വിവാഹ പ്രായം നിയമപരമായി 21 ആക്കുന്ന തീരുമാനത്തിന് ജനം കൈയ്യടിക്കുന്നു. വളരെ നല്ല തീരുമാനമാണെന്ന് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നു. പെൺകുട്ടിയുടെ വിവാഹം എന്നത് ഒരു ബാധ്യത തീർക്കലാകരുതെന്നും ഒരു ജന്മം മുഴുവൻ നടന്നു തീർക്കേണ്ട വഴിയിലെക്കു അവൾ ഇറങ്ങുന്നത് സ്വയം പര്യാപ്തത നേടിയിട്ടാകട്ടെ എന്നും ജനം അഭിപ്രായപ്പെടുന്നു. സംഭവത്തിൽ കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രിയെയും അഭിനന്ദിച്ച് പ്രമുഖരും രംഗത്തുണ്ട്.

കാബിനറ്റിന്റെ അംഗീകാരത്തെത്തുടര്‍ന്ന്, 2006ലെ ശൈശവ വിവാഹ നിരോധന നിയമത്തില്‍ സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവരുമെന്നും സ്‌പെഷ്യല്‍ മാര്യേജ് ആക്ട് 1955ലെ ഹിന്ദു വിവാഹ നിയമം പോലുള്ള വ്യക്തിനിയമങ്ങളിലും ഭേദഗതി കൊണ്ടുവരുമെന്നും വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. 1978ലാണ് രാജ്യത്ത് പെണ്‍കുട്ടികളുടെ വിവാഹപ്രായം 15 വയസില്‍ നിന്ന് 18 ആക്കി ഉയര്‍ത്തിയത്. 1929ലെ ശാരദാ ആക്ട് ഭേദഗതി ചെയ്തായിരുന്നു ഈ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button