Latest NewsNewsIndiaCrime

രണ്ട് വര്‍ഷം മുമ്പ് കാമുകിയുമായി ഒളിച്ചോട്ടം: കാമുകിയുടെ ഭര്‍ത്താവിനെ കണ്ട് കെട്ടിടത്തില്‍ നിന്ന് ചാടിയ യുവാവ് മരിച്ചു

കാമുകിയുടെ ഭര്‍ത്താവ് വന്നപ്പോള്‍ യുവാവ് കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് താഴേയ്ക്ക് ചാടുകയായിരുന്നു

ഉത്തര്‍പ്രദേശ്: കാമുകിയുടെ ഭര്‍ത്താവ് വരുന്നത് കണ്ട് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയ യുവാവ് മരിച്ചു. മറ്റൊരാളുടെ ഭാര്യയുമായി പ്രണത്തിലായിരുന്ന 29 കാരനായ ഉത്തര്‍പ്രദേശ് സ്വദേശി മൊഹ്സിന്‍ ആണ് മരിച്ചത്. ജയ്പൂരിലായിരുന്നു സംഭവം.

Read Also : ഷീന ബോറ ജീവനോടെയുണ്ട്: നിര്‍ണായക വെളിപ്പെടുത്തലുമായി ഷീന ബോറ വധക്കേസില്‍ ജയില്‍ കഴിയുന്ന ഇന്ദ്രാണി മുഖര്‍ജി

രണ്ട് വര്‍ഷം മുമ്പാണ് നൈനിറ്റാളില്‍ നിന്ന് യുവതിയുമായി ഇയാള്‍ ഒളിച്ചോടിയത്. യുവതിയുടെയും മകളുടെയും കൂടെ ഇയാള്‍ വാടക ഫ്ളാറ്റില്‍ കഴിഞ്ഞു വരികയായിരുന്നു. ഇവരെ കണ്ടെത്തുന്നതിന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതിയുടെ ഭര്‍ത്താവ് യുവാവിന്റെ അടുത്തെത്തിയത്.

കാമുകിയുടെ ഭര്‍ത്താവ് വന്നപ്പോള്‍ യുവാവ് കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് താഴേയ്ക്ക് ചാടുകയായിരുന്നു. കാമുകിയുടെ ഭര്‍ത്താവിനെ കണ്ട പരിഭ്രാന്തിയിലാണ് യുവാവ് കെട്ടിടത്തില്‍ നിന്ന് ചാടിയതെന്ന് പ്രതാപ് നഗര്‍ പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button