ThiruvananthapuramLatest NewsKeralaNattuvarthaNews

കേരളം വികസനക്കുതിപ്പിലേക്ക് : തടസങ്ങളെയെല്ലാം മുഖ്യമന്ത്രി മാറ്റുന്നു, പിണറായിയെ പുകഴ്ത്തി ശശി തരൂര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് ശശി തരൂര്‍ എം.പി. വ്യവസായികളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗാതാര്‍ഹമാണെന്നും കേരളം വികസനക്കുതിപ്പിലേക്ക് നീങ്ങുന്നുവെന്നും തരൂര്‍ പറഞ്ഞു.

Also Read : തക്കാളി അധികമായാൽ ഉണ്ടാകുന്ന അഞ്ച് ആരോഗ്യ പ്രശ്നങ്ങള്‍!

തിരുവനന്തപുരം ലുലുമാളിന്റെ ഉദ്ഘാടന വേളയിലാണ്‌ തരൂർ ഇക്കാര്യം പറഞ്ഞത്. വ്യവസായികളെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ധൈര്യം കാണിക്കുന്നു. അത് വലിയ കാര്യമാണ്. ഐക്യരാഷ്ട്രസഭയില്‍ നിന്നും തിരിച്ചെത്തിയതിന് ശേഷം കേരളത്തിലേക്ക് വ്യവസായികളെ എത്തിക്കാന്‍ താന്‍ ശ്രമം നടത്തിയിരുന്നു. മുഖ്യമന്ത്രി പറഞ്ഞതുപോലെ വലിയ നിക്ഷേപകര്‍ക്കൊപ്പം ചെറുകിട- ഇടത്തരം സംരംഭകര്‍ക്കും കേരളത്തില്‍ നിക്ഷേപിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടാകണമെന്നും ശശി തരൂര്‍ എംപി കൂട്ടിചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button