KeralaLatest NewsNews

സംസ്ഥാനത്ത് അക്രമങ്ങൾ തടയാന്‍ ‘ഓപ്പറേഷന്‍ കാവല്‍’ എന്ന പദ്ധതിയുമായി പോലീസ്

തിരുവനന്തപുരം : സംസ്ഥാനത്ത് അക്രമണങ്ങളും മയക്കുമരുന്ന് കടത്തും അടക്കമുള്ളവ തടയാന്‍ ‘ഓപ്പറേഷന്‍ കാവല്‍’ എന്ന പേരില്‍ പ്രത്യേക പദ്ധതിയുമായി പോലീസ്. ഇത്തരം ആക്രമണങ്ങൾക്ക് പിന്നിൽ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തി നിയമ നടപടികള്‍ക്ക് വിധേയരാക്കുന്നതിനാണ് പ്രത്യേക പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് പദ്ധതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടശേഷം ഒളിവില്‍ കഴിയുന്നവരെ കണ്ടെത്താനായി ജില്ലാ പോലീസ് മേധാവിമാര്‍ പ്രത്യേക സംഘങ്ങള്‍ക്ക് രൂപം നല്‍കും. സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ പട്ടിക സ്‌പെഷ്യല്‍ ബ്രാഞ്ച് തയ്യാറാക്കുകയും പട്ടികയില്‍ ഉള്‍പ്പെട്ടവരെ നിരീക്ഷിക്കുകയും ചെയ്യും. ജാമ്യത്തിലിറങ്ങിയവര്‍ വ്യവസ്ഥകള്‍ ലംഘിക്കുന്നുവോ എന്ന് പരിശോധിക്കും. ലംഘിച്ചതായി കണ്ടെത്തിയാല്‍ ജാമ്യം റദ്ദാക്കി റിമാന്‍ഡ് ചെയ്യാന്‍ നടപടി സ്വീകരിക്കും. ഇതിനായി സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് രഹസ്യാന്വേഷണം നടത്തും.

Read Also  :  തക്കാളി അധികമായാൽ ഉണ്ടാകുന്ന അഞ്ച് ആരോഗ്യ പ്രശ്നങ്ങള്‍!

ക്രിമിനല്‍ കേസിലെ പ്രതികളുടേയും കുറ്റകൃത്യങ്ങളില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നവരുടെയും നീക്കങ്ങള്‍ മനസ്സിലാക്കി അന്വേഷണം ഊര്‍ജ്ജിതമാക്കും. അവരുടെ സങ്കേതങ്ങളില്‍ പരിശോധന നടത്തും.
നേരത്തെ അക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുടെ ഡേറ്റ ബേസ് ജില്ലാ അടിസ്ഥാനത്തില്‍ തയ്യാറാക്കും. ആവശ്യമെങ്കില്‍ കാപ്പാ നിയമപ്രകാരം ഇവരെ അറസ്റ്റ് ചെയ്യും. സ്ഥിരം കുറ്റവാളികളുടെ മുഴുവന്‍ വിവരങ്ങളും ജില്ലാ പോലീസ് മേധാവിമാര്‍ തയ്യാറാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button