KozhikodeKeralaNattuvarthaLatest NewsNews

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പെണ്‍കുട്ടികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും: മന്ത്രി ആര്‍ ബിന്ദു

കോഴിക്കോട്: ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പെണ്‍കുട്ടികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പിലാക്കുക വഴി വസ്ത്രധാരണത്തിലെ വിവേചനപരമായ അവസ്ഥ ഇല്ലാതാവണമെന്നും, മാതൃകാപരമായ പ്രവര്‍ത്തനമാണെന്നും മന്ത്രി പറഞ്ഞു.

Also Read:മികച്ച ഉറക്കം ലഭിക്കാൻ ഇക്കാര്യങ്ങൾ ശ്ര​ദ്ധിക്കാം..!!

‘സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും സ്വച്ഛന്തമായ അന്തരീക്ഷത്തിലാണ് വിദ്യാര്‍ഥികള്‍ പഠിച്ച്‌ വളരേണ്ടത്. ഒന്നിനെക്കുറിച്ചും ആശങ്കകളോ വേവലാതിയോ ഉത്കണ്ഠയോ ഇല്ലാതെ പഠനപ്രക്രിയ നിര്‍വഹിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിയണം. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പെണ്‍കുട്ടികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍ എന്ന വിവേചനത്തിനപ്പുറത്ത് മനുഷ്യര്‍ എന്ന നിലയില്‍ ഒരുമിച്ചു പോകുന്നു എന്ന സൂചനയാണ് ഒരേപോലുള്ള വേഷം ധരിക്കുമ്പോള്‍ ഉണ്ടാവുന്നത്’, മന്ത്രി പറഞ്ഞു.

‘ജനിച്ചയുടന്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ പോലുള്ള വസ്ത്രങ്ങള്‍ ആണ് ഉപയോഗിക്കുന്നത്. എന്നാല്‍ വളര്‍ച്ചയുടെ ഓരോ പടവുകളിലും വസ്ത്ര സംസ്‌കാരത്തില്‍ രണ്ട് രീതിയിലുള്ള സമീപനങ്ങള്‍ ഉണ്ടാകുന്നു. അലിഖിതമായ ഒട്ടേറെ നിയമങ്ങള്‍ അനുവര്‍ത്തിക്കേണ്ടതായി വരികയാണ് ഇതിന് മാറ്റമുണ്ടാവണം’, മന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button