Latest NewsIndiaNews

ഇന്ത്യന്‍ ഷൂട്ടിങ് താരം കൊണിക ലായക് ആത്മഹത്യ ചെയ്തു: ജീവനൊടുക്കിയത് നടൻ സോനു സൂദ് റൈഫിള്‍ സമ്മാനിച്ച താരം

കൊല്‍ക്കത്ത: ജാര്‍ഖണ്ഡില്‍ നിന്നുള്ള ഇന്ത്യന്‍ ഷൂട്ടിങ് താരം കൊണിക ലായക് (26) ആത്മഹത്യ ചെയ്തു. കൊണിക കൊല്‍ക്കത്തയിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിക്കുകയായിരുന്നു. നേരത്തെ റൈഫിള്‍ ഇല്ലാതത്തിനാല്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു കൊണിക. തുടർന്ന് ബോളിവുഡ് താരം സോനു സൂദ് സഹായഹസ്തവുമായി എത്തുകയായിരുന്നു. സോനു സൂദ് 2.70 ലക്ഷം രൂപയുടെ റൈഫിള്‍ സമ്മാനിച്ചതോടെയാണ് കൊണിക വാര്‍ത്തകളില്‍ ഇടം നേടിയത്.

ഒളിമ്പ്യന്‍ ഷൂട്ടിങ് താരമായ ജോയ്ദീപ് കര്‍മാകറുടെ ഷൂട്ടിങ് അക്കാദമിയിലാണ് കൊണിക പരിശീലനം നടത്തിയിരുന്നത്. സംസ്ഥാന തലത്തില്‍ നാല് സ്വര്‍ണം നേടിയ താരമാണ് കൊണിക. അതേസമയം, താരം ആത്മഹത്യ ചെയ്തത്തിന്റെ കാരണം പുറത്തുവന്നിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി. നാല് മാസത്തിനുള്ളില്‍ ആത്മഹത്യ ചെയ്യുന്ന നാലാമത്തെ ഇന്ത്യന്‍ ഷൂട്ടിങ് താരമാണ് കൊണിക.

shortlink

Related Articles

Post Your Comments

Related Articles


Back to top button