ബംഗളൂരു : ഇന്ത്യയുടെ ആത്മനിര്‍ഭരതയ്ക്ക് വേണ്ടി യുദ്ധവിമാനങ്ങള്‍ക്കായുള്ള സാങ്കേതിക ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ എച്ച്എഎല്‍ ഒരുങ്ങുന്നു. തേജസ് എംകെ 1 എ യുദ്ധവിമാനങ്ങള്‍ക്കായുള്ള സാങ്കേതിക ഉപകരണങ്ങളാണ് എച്ച്എഎല്‍ തദ്ദേശീയമായി നിര്‍മിക്കുക. ഇതിന്റെ ഭാഗമായി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കരാറിലാണ് എച്ച്എഎല്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
Read Also : വഖഫ് വിഷയം: സമുദായത്തിൽ ഭിന്നിപ്പുണ്ടാക്കാൻ സിപിഎം ശ്രമിക്കുന്നതായി ജമാഅത്തെ ഇസ്ലാമി
യുദ്ധവിമാനങ്ങള്‍ക്കായി 20 വിധത്തിലുള്ള സാങ്കേതിക ഉപകരണങ്ങളാണ് എച്ച്എഎല്‍ നിര്‍മിക്കുന്നത്. ഇതിനായി ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായാണ് കരാര്‍. 2400 കോടി രൂപയാണ് സാങ്കേതിക ഉപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ കമ്പനി ചിലവിടുന്നത്. 2023 മുതല്‍ 28വരെയാണ് കരാര്‍ കാലാവധി.
ലൈന്‍ റീപ്ലേസിബിള്‍ യുണിറ്റ്, ഫ്ളൈറ്റ് കണ്‍ട്രോള്‍ കമ്പ്യൂട്ടേഴ്സ്, നൈറ്റ് ഫ്ളൈയിംഗ് ലൈന്‍ റീപ്ലേസിബിള്‍ യൂണിറ്റ്സ് എന്നിവ തദ്ദേശീയമായി നിര്‍മിക്കുന്ന സാങ്കേതിക ഉപകരണങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി ആദ്യമായാണ് എച്ച്എഎല്‍ ഇത്രയും വലിയ ഒരു കരാറില്‍ ഏര്‍പ്പെടുന്നത്.
Post Your Comments