KeralaLatest NewsIndia

ആത്മനിര്‍ഭര്‍ ഭാരത് പാക്കേജ് : കേന്ദ്രം പ്രഖ്യാപിച്ച വായ്പയുടെ ആദ്യ ​ഗഡു കേരളത്തിന് ലഭ്യമായി

ഊര്‍ജ വിതരണം, ബിസിനസ്, തദ്ദേശഭരണം എന്നിവയിലെ പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ടാണ് 2,000 കോടി വിഹിതം വകയിരുത്തിയിരിക്കുന്നത്.

ദില്ലി: ആത്മനിര്‍ഭര്‍ ഭാരത് പാക്കേജിന്റെ ഭാ​ഗമായി കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ച വായ്പയുടെ ആദ്യ ​ഗഡു കേരളത്തിന് ലഭ്യമായി . വികസന പദ്ധതികളു‌ടെ മൂലധനച്ചെലവിനായാണ് വായ്പ അനുവദിച്ചിരിക്കുന്നത്.റേഷന്‍ കാര്‍ഡ്, ഊര്‍ജ വിതരണം, ബിസിനസ്, തദ്ദേശഭരണം എന്നിവയിലെ പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ടാണ് 2,000 കോടി വിഹിതം വകയിരുത്തിയിരിക്കുന്നത്.

രണ്ട് ​ഗഡുക്കളായി ലഭ്യമാക്കുന്ന വായ്പാ തുക അടുത്ത മാര്‍ച്ച്‌ 31 ന് അകം ചെലവഴിക്കണം. കേരളം അടക്കമുളള 27 സംസ്ഥാനങ്ങള്‍ക്കായി 9,879.61 കോടി രൂപയാണ് കേന്ദ്ര ധനമന്ത്രാലയം അനുവദിച്ചത്.ഇതില്‍ കേരളത്തിന് 163 കോടി രൂപ ലഭിക്കും.

read also: ക്യാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറിയുടെ അറസ്റ്റ് ; സിദ്ധിഖ് കാപ്പന് കൂടുതൽ കുരുക്കായി റൗഫുമായി ബന്ധം

ഇതിന്റെ ആദ്യ​ഗുഡുവായി 81.5 കോടി കേരളത്തിന് കൈമാറി. 50 വര്‍ഷത്തെ തിരിച്ചടവ് കാലാവധി വ്യവസ്ഥയില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി 12,000 കോടി രൂപയാണ് പലിശ രഹിതമായി കേന്ദ്ര സര്‍ക്കാര്‍ വായ്പ നല്‍കുന്നത്.

shortlink

Related Articles

Post Your Comments


Back to top button