Latest NewsNewsInternational

സാമ്പത്തിക പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ചൈന പുതിയ വഴികള്‍ തേടുന്നു : പോര്‍ വിമാനങ്ങളുടെ ഉത്പ്പാദനം വര്‍ധിപ്പിച്ച് ചൈന

ബീജിംഗ് : കോവിഡ് പ്രതിസന്ധിയും യുഎസിന്റെ വ്യാപാര വിലക്കും ഇന്ത്യയുടെ ഡിജിറ്റല്‍ യുദ്ധവും കൂടിയായപ്പോള്‍ ചൈനയുടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. ഇതോടെ സാമ്പത്തിക പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ചൈന പുതിയ വഴികള്‍ തേടുകയാണ്. ഇതിന്റെ ഭാഗമായി പോര്‍വിമാനങ്ങളുടെയും ആയുധങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കാനാണ് നീക്കം. പാക്കിസ്ഥാനുമായി ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ജെഎഫ് -17 യുദ്ധവിമാനത്തിന്റെ ഉത്പാദനം വര്‍ധിപ്പിക്കുമെന്ന് ചൈനീസ് മാധ്യമങ്ങള്‍ വെളിപ്പെടുത്തി.

Read Also : ഇന്ത്യ-ചൈന അതിര്‍ത്തിക്ക് സമീപം തകര്‍ന്ന പാലം റെക്കോർഡ് വേഗതയിൽ നിര്‍മ്മിച്ച്‌ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍

2020 ന്റെ ആദ്യ പകുതിയില്‍, നിര്‍മിച്ച വിമാനങ്ങളുടെ എണ്ണം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്നതാണെന്ന് വ്യവസായ റിപ്പോര്‍ട്ടുകള്‍ പറയുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏവിയേഷന്‍ ഇന്‍ഡസ്ട്രി കോര്‍പ്പറേഷന്‍ ഓഫ് ചൈനയുമായി (എവിഐസി) അഫിലിയേറ്റ് ചെയ്ത ചൈന ഏവിയേഷന്‍ ന്യൂസ് ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ജെഎഫ് -17 യുദ്ധവിമാനങ്ങളുടെ പ്രധാന ഓപ്പറേറ്ററാണ് പാകിസ്ഥാന്‍ വ്യോമസേന (പിഎഎഫ്). ചൈന-പാക്കിസ്ഥാന്‍ നിര്‍മിത യുദ്ധവിമാനങ്ങള്‍ മ്യാന്‍മാറും ഉപയോഗിക്കുന്നുണ്ട്.

2019 മാര്‍ച്ചില്‍ ചൈനയും പാക്കിസ്ഥാനും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത യുദ്ധവിമാനത്തിന്റെ ചീഫ് ഡിസൈനര്‍ യാങ് വെയ് ആണ് ജെഎഫ് -17 ബ്ലോക്ക് 3 ന്റെ വികസനവും ഉല്‍പാദനവും നടക്കുന്നുണ്ടെന്ന് അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button