Latest NewsNewsIndia

ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന പെണ്‍വാണിഭസംഘം അറസ്റ്റിൽ: പിടിയിലായത് വിദേശ വനിതകൾ ഉൾപ്പെടെയുള്ള സംഘം

ഡൽഹി: ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭസംഘം അറസ്റ്റിൽ. രണ്ട് വിദേശ വനിതകള്‍ ഉള്‍പ്പെടെ നാലുപേരെയാണ് പോലീസ് പിടികൂടിയത്. സെക്ടര്‍ 49ലെ ഒരു ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ റെയ്ഡിനെ തുടർന്നാണ് അറസ്റ്റ്. ഇവിടെനിന്ന് വ്യാജ ആധാര്‍ കാര്‍ഡുകൾ ഉൾപ്പെടെയുള്ള രേഖകളും പോലീസ് കണ്ടെടുത്തു.

ഇടപാടുകാരെന്ന വ്യാജേനയാണ് പോലീസ് സംഘം ചൊവ്വാഴ്ച രാത്രി ഗസ്റ്റ് ഹൗസിലെത്തിയത്. സംഘത്തിന് നേതൃത്വം നല്‍കിയിരുന്ന സുരേന്ദര്‍ എന്ന സോനു, ഉസ്ബക്കിസ്ഥാന്‍ സ്വദേശിനികളായ സഫോറവ, സബീന, ഗസ്റ്റ് ഹൗസിലെ റിസപ്ഷനിസ്റ്റ് മുന്‍സിഫ് ഖാന്‍ എന്നിവരാണ് പിടിയിലായത്. അറസ്റ്റിലായ വിദേശവനിതകള്‍ക്ക് പാസ്‌പോര്‍ട്ട് ഉണ്ടെങ്കിലും രണ്ടുവര്‍ഷം മുമ്പ് ഇവരുടെ വിസ കാലാവധി കഴിഞ്ഞിരുന്നതായി ഡിഎസ്പി. ഇന്ദ്രജീത് യാദവ് വ്യക്തമാക്കി.

വെളളച്ചാല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അധ്യാപക ഒഴിവ്: അഭിമുഖം ഡിസംബര്‍ 20 ന്

സംഭവത്തില്‍ കൂടുതല്‍ വിദേശികള്‍ക്ക് പങ്കുണ്ടെന്നാണ് സംശയിക്കുന്നതെന്നും ഇതുസംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു. കേസില്‍ പ്രതികളായ വിനയ് ഗിരി, ശുഭം എന്നിവരെ പിടികൂടാനായി അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button