തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കെ റെയില്‍ പദ്ധതിക്കെതിരെ ഘടക കക്ഷിയായ സിപിഐയുടെ സംസ്ഥാന കൗണ്‍സിലില്‍ കടുത്ത വിമര്‍ശനം. കോവിഡ്, പ്രളയ പ്രതിസന്ധി നേരിടുന്ന സമയത്ത് ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ സർക്കാർ പ്രാധാന്യം നൽകേണ്ടത് കെ റെയിലിനല്ലെന്നും പരിസ്ഥിതിക്ക് ദോഷകരമാകുന്ന പദ്ധതിയെ സിപിഐ അനുകൂലിക്കരുതെന്നും യോഗത്തിൽ വിമർശനമുയർന്നു. ഒരിക്കലും ലാഭകരമാകാത്ത പദ്ധതിയാണിതെന്നും പാർട്ടിയുടെ മേൽവിലാസം തകർക്കുന്ന തരത്തിൽ പദ്ധതിയെ അനുകൂലിക്കുന്നത് ദോഷകരമാണെന്നും ഭൂരിഭാഗം അംഗങ്ങളും അഭിപ്രായപ്പെട്ടു.
കോവിഡ്, പ്രളയ കാലങ്ങളില്‍ സംസ്ഥാനം പ്രതിസന്ധി നേരിട്ടുന്നതിനിടെ കെ റെയില്‍ പദ്ധതിക്കാണോ അതോ മറ്റെന്തെങ്കിലും വിഷയങ്ങള്‍ക്കാണോ സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടതെന്നതു സംബന്ധിച്ച് പരിശോധിക്കണമെന്ന് ആര്‍ രാജേന്ദ്രന്റെ ആവശ്യപ്പെട്ടു. പദ്ധതി പരിസ്ഥിതിക്ക് വലിയ തോതില്‍ ദോഷമുണ്ടാക്കുന്നതാണെന്നും ഒരുകാലത്തും ലഭാകരമാകില്ലെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ മുന്‍മന്ത്രിമാരായ വിഎസ് സുനില്‍കുമാറും കെ രാജുവും ഉള്‍പ്പടെയുള്ളവർ കെ റെയില്‍ പദ്ധതിയ്ക്കെതിരെ വിമര്‍ശനം ഉയർത്തി.
Post Your Comments