KeralaLatest NewsNews

ഒമിക്രോൺ ഭീതി: കേന്ദ്ര സംഘം കോഴിക്കോട്, കൊവിഡ് പരിശോധന കൂട്ടാൻ നി‍ർദ്ദേശം

കൊവിഡ് പരിശോധനയും രണ്ടാം ഘട്ട വാക്സിനേഷനും ഊർജ്ജിതമാക്കുമെന്നും ജില്ലാ കളക്ടർ തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.

കോഴിക്കോട്: ജില്ലയിൽ ടിപിആർ കൂടിയ മേഖലകളിൽ കൊവിഡ് പരിശോധന കൂട്ടാൻ കേന്ദ്ര സംഘത്തിന്‍റെ നി‍ർദ്ദേശം. ഒമൈക്രോൺ പശ്ചാത്തലത്തിൽ ജില്ലയിൽ ജാഗ്രത പുലർത്തണമെന്നും കേന്ദ്ര സംഘം ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

നിലവിലെ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തിയ കേന്ദ്ര സംഘം ജില്ലാ കളക്ടറുമായി കൂടിക്കാഴ്ച നടത്തി. കൊവിഡ് പരിശോധനയും രണ്ടാം ഘട്ട വാക്സിനേഷനും ഊർജ്ജിതമാക്കുമെന്നും ജില്ലാ കളക്ടർ തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. കോഴിക്കോട് മെഡി. കോളേജിലെ കൊവിഡ് ചികിത്സാകേന്ദ്രത്തിലും സംഘം സന്ദർശനം നടത്തി.

Read Also: ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ആദ്യ 10 പേരില്‍ ഇടംപിടിച്ച് പ്രധാനമന്ത്രി മോദി

അതേസമയം, സംസ്ഥാനത്ത് പുതുതായി ഒമിക്രോൺ രോഗബാധ സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കുകയാണ് ആരോഗ്യവകുപ്പ്. രോഗം സ്ഥിരീകരിച്ച തിരുവനന്തപുരത്തും എറണാകുളത്തും ജാഗ്രത കടുപ്പിക്കും. ഇന്നലെ നാല് പേർക്ക് കൂടിയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. സംസ്ഥാനത്ത് അതീവ ജാഗ്രതവേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button