Latest NewsKeralaNews

വി മുരളീധരന്റെ ഇടപെടൽ: കേന്ദ്രസംഘം മുതലപ്പൊഴി സന്ദർശിക്കും

തിരുവനന്തപുരം: മുതലപ്പൊഴി തുറമുഖത്തെ നിരന്തര അപകടങ്ങൾക്ക് പരിഹാരം തേടാൻ കേന്ദ്രസംഘം സ്ഥലം സന്ദർശിക്കും. തിങ്കളാഴ്ചയാണ് കേന്ദ്രമന്ത്രി വി മുരളീധരനൊപ്പം വിദഗ്ധസംഘം മുതലപ്പൊഴിയിലെത്തുക.

Read Also: തന്നെ അഴിമതിക്കാരനെന്ന് ചിത്രീകരിക്കാൻ ശ്രമം നടക്കുന്നു: ആരോപണവുമായി ബിജു പ്രഭാകർ

ഫിഷറീസ് ഡെവലപ്പ്‌മെന്റ് കമ്മീഷണർ, ഫിഷറീസ് അസിസ്റ്റന്റ് കമ്മീഷണർ, സിഐസിഇഎഫ് ഡയറക്ടർ എന്നിവരാണ് സംഘത്തിലുള്ളത്. അപകടങ്ങൾ തുടർക്കഥയാകുന്ന മുതലപ്പൊഴിയിലെ സ്ഥിതിഗതികൾ വി. മുരളീധരൻ കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം രൂപാലയെ ധരിപ്പിച്ചതിന് പിന്നാലെയാണ് കേന്ദ്ര ഇടപെടൽ.

കേന്ദ്ര സർക്കാർ വിഷയം പഠിക്കുമെന്നും അശാസ്ത്രീമായ നിർമാണങ്ങൾ പരിശോധിക്കുമെന്നും കേന്ദ്രഫിഷറീസ് മന്ത്രി, വി മുരളീധരനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വിശദമാക്കിയിരുന്നു. കഴിഞ്ഞയാഴ്ച വള്ളം മറിഞ്ഞ് നാല് മത്സ്യത്തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.

Read Also: ഗുണ്ടകള്‍ക്കും മാഫിയകള്‍ക്കും എതിരെയുള്ള പോരാട്ടം ശക്തമാക്കി യുപി പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button