ThiruvananthapuramNattuvarthaKeralaNews

സർക്കാർ പുരകത്തുമ്പോൾ വാഴവെട്ടുന്നു: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കൊവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങുന്നതിൽ പോലും സംസ്ഥാന സർക്കാർ അഴിമതി നടത്തിയത് പുരകത്തുമ്പോൾ വാഴവെട്ടുന്നതിനെയാണ് ഓർമ്മിപ്പിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാനത്ത് ​ഗുരുതരമായ അഴിമതികളാണ് നടക്കുന്നതെന്ന് തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

Also Read : സംസ്ഥാനത്തെ ഒമിക്രോൺ നിരീക്ഷണത്തിൽ പാളിച്ച: കോംഗോയിൽ നിന്ന് എത്തിയ രോഗി വിലക്ക് ലംഖിച്ച് പുറത്തിറങ്ങി

കേരളത്തിലെ ജനങ്ങൾ പുറത്തിറങ്ങുക പോലും ചെയ്യാതെ കുടുങ്ങിപ്പോയ ദുരന്തകാലത്ത് ആരെങ്കിലും ഇങ്ങനെ ചെയ്യുമോ? പ്രാകൃതമായ കൊള്ളയാണ് ഇവിടെ നടക്കുന്നത്. കേന്ദ്രസർക്കാർ കൊവിഡ് പ്രതിരോധത്തിന് നൽകിയ പണമാണ് കൊള്ളയടിച്ചത്. മരുന്ന് വാങ്ങുന്നതിനും അവശ്യവസ്തുക്കൾ വാങ്ങുന്നതിനുമുള്ള പണമാണ് കട്ടെടുത്തത്. മുൻ ആരോ​ഗ്യമന്ത്രി കെ.കെ ശൈലജയ്ക്ക് വേണ്ടി വായ്ത്താരി പാടിയവർ ഇപ്പോൾ എവിടെയാണ്? മുഖ്യമന്ത്രി പിണറായി വിജയൻ ഈ അഴിമതികൾക്ക് മറുപടി പറയണമെന്നും സുരേന്ദ്രൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button