പത്തിരിപ്പാല: റെയിൽവേ ഗേറ്റിനു സമീപം കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ലക്കിടി റെയിൽവേ ഗേറ്റിന് സമീപമാണ് കാർ കണ്ടെത്തിയത്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് KL 9 AN 1548 നമ്പറിലുള്ള മാരുതി സുസുകി എർട്ടിഗ കാർ ബുധനാഴ്ച രാവിലെ 7.30ഓടെയാണ് നാട്ടുകാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.
കാറിനുള്ളിൽ മുഴുവൻ സ്ഥലങ്ങളിലും മുളകുപൊടി വിതറിയ നിലയിലായിരുന്നു. ഉള്ളിലെ ഡാഷ് ബോർഡും മുൻവശവും സീറ്റുകളുടെ കവറുകളും പൊളിച്ച നിലയിലാണ്. ഡ്രൈവിങ് സീറ്റിനോടനുബന്ധിച്ച ഡോറിന്റെ ഗ്ലാസ് പൊട്ടിച്ച നിലയിലായിരുന്നു.
ഒറ്റപ്പാലം പൊലീസ് കേസെടുത്ത് അന്വേഷണം ശക്തമാക്കി. കുഴൽപണ സംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം. സി.ഐ വി. ബാബുരാജൻ, എസ്.ഐ എ. അനൂപ്, ഡോഗ് സ്ക്വഡ്, ഫിംഗർപ്രിൻറ്, ഫോറൻസിക് വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.
Post Your Comments