അഹമ്മദാബാദ് : കൂടെ താമസിച്ചിരുന്ന പെണ്‍കുട്ടിയെ കല്യാണം കഴിക്കാന്‍ വിസമ്മതിച്ച യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഗുജറാത്തിലെ വല്‍സാദിലാണ് സംഭവം നടന്നത്. സഞ്ജയ് ബുസ്‌റ എന്ന 20-കാരനാണ് കൊല്ലപ്പെട്ടത്. മൂന്ന് വര്‍ഷം മുന്‍പ് പെണ്‍കുട്ടിയുമായി സഞ്ജയ് ബുസ്‌റയുടെ വിവാഹ നിശ്ചയം നടത്തിയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ഇരുവരും ഒരുമിച്ചാണ് താമസിച്ചിരുന്നത്. എന്നാല്‍ യുവതിയെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
Read Also : വഖഫ് വിഷയം: സമുദായത്തിൽ ഭിന്നിപ്പുണ്ടാക്കാൻ സിപിഎം ശ്രമിക്കുന്നതായി ജമാഅത്തെ ഇസ്ലാമി
മകളെ കല്യാണം കഴിക്കാന്‍ 20-കാരന്‍ വിസമ്മതിച്ചതോടെ അച്ഛന്‍ നാട്ടുക്കൂട്ടത്തെ സമീപിച്ചു. വിഷയത്തില്‍ നാട്ടുക്കൂട്ടം ഇടപെട്ടതിനിടെയാണ് നാട്ടുകാരില്‍ ചിലര്‍ സഞ്ജയിനെ ആക്രമിച്ചത്. ഇടി കൊണ്ട് കുഴിയില്‍ വീണിട്ടും യുവാവിനെ ആക്രമിക്കുന്നത് നാട്ടുകാര്‍ തുടര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments