ThiruvananthapuramKeralaNattuvarthaLatest NewsNews

വഖഫ് വിഷയം: സമുദായത്തിൽ ഭിന്നിപ്പുണ്ടാക്കാൻ സിപിഎം ശ്രമിക്കുന്നതായി ജമാഅത്തെ ഇസ്ലാമി

തിരുവനന്തപുരം: ലീഗിനെതിരായ വിമർശനങ്ങൾക്കിടെ ജമാഅത്തെ ഇസ്ലാമിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ജമാഅത്തെ ഇസ്ലാമി. സംസ്ഥാനത്ത് വർഗ്ഗീയ ധ്രുവീകരണം നടത്തുന്നത് സിപിഎമ്മാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എംഐ അബ്ദുൾ അസീസ് ആരോപിച്ചു. മുഖ്യമന്ത്രി പിണറായി ജമാഅത്തെ ഇസ്ലാമിയ്‌ക്കെതിരെ നടത്തിയ പരാമർശങ്ങൾ പദവിയ്‌ക്ക് യോജിക്കാത്തതാണെന്നും അബ്ദുൾ അസീസ് പറഞ്ഞു.

‘സംസ്ഥാനത്ത് വർഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാൻ സിപിഎം ശ്രമിക്കുകയാണ്. കേരളത്തെ അപകടകരമായ സാഹചര്യത്തിലേക്കാണ് പാർട്ടി നയിക്കുന്നത്. അധികാരത്തുടർച്ചയിൽ ലക്ഷ്യം കേന്ദ്രീകരിച്ചപ്പോൾ നിരക്കാത്ത പലതും സിപിഎം ചെയ്തു. വിവാദങ്ങൾക്കെൾക്കെതിരെ വളരെ വൈകിയാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ്, ഹലാൽ എന്നീ ആരോപണങ്ങളെല്ലാം വളരെ ഗൗരവത്തോടെയാണ് ഭരണകൂടം കാണേണ്ടത്. എന്നാൽ സർക്കാർ ഇത് നോക്കി നിൽക്കുകയാണ്. അബ്ദുൾ അസീസ് കുറ്റപ്പെടുത്തി.

സംസ്ഥാനത്തെ ഒമിക്രോൺ നിരീക്ഷണത്തിൽ പാളിച്ച: കോംഗോയിൽ നിന്ന് എത്തിയ രോഗി വിലക്ക് ലംഖിച്ച് പുറത്തിറങ്ങി

വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‌സിയ്‌ക്ക് വിടാനുള്ള സർക്കാരിന്റെ തീരുമാനത്തെയും അബ്ദുൾ അസീസ് രൂക്ഷമായി വിമർശിച്ചു. വഖഫ് വിഷയത്തിൽ മുസ്ലീം സമുദായത്തിനകത്ത് ഭിന്നിപ്പുണ്ടാക്കാനാണ് സർക്കാരും സിപിഎമ്മും ശ്രമിക്കുന്നതെന്നും, അത് വിജയിക്കില്ലെന്നുമായിരുന്നു അദ്ദേഹാം വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button