ബംഗളൂരു: കുനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന വ്യോമസേന ഉദ്യോഗസ്ഥൻ വരുൺ സിംഗ് മരണമടഞ്ഞു. ജീവൻരക്ഷാ ഉപാധികളുടെ സഹായത്താൽ ബംഗളൂരു ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.
കഴിഞ്ഞ ബുധനാഴ്ചയാണ് സായുധ സേനാ മേധാവി ബിപിൻ റാവത്ത് അടക്കം 14 പേർ സഞ്ചരിച്ചിരുന്ന വ്യോമസേനയുടെ ഹെലികോപ്റ്റർ ഊട്ടിക്ക് സമീപം കുനൂരിൽ തകർന്നു വീണത്. ജനറൽ ബിപിൻ റാവത്ത് അടക്കം 13 പേർ സംഭവത്തിൽ മരണമടഞ്ഞു. ഗുരുതരമായ പരിക്കുകളോടെ ബംഗളൂരു വ്യോമസേന ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ്.
Post Your Comments