Latest NewsInternational

കഞ്ചാവ് നിയമവിധേയമാക്കും.! : നിർണായക പ്രഖ്യാപനത്തിനൊരുങ്ങി സർക്കാർ

വല്ലെറ്റ: കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കാനൊരുങ്ങി മാൾട്ട സർക്കാർ. ഇത് സംബന്ധിച്ച് ഭരണകൂടം നിയമനിർമാണത്തിന് ഒരുങ്ങുകയാണ്. അധികം വൈകാതെ തന്നെ ബിൽ പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. പ്രധാനമന്ത്രി റോബർട്ട് അബേലയുടെ നേതൃത്വത്തിലുള്ള ലേബർ പാർട്ടിയാണ് നിർണായകമായ തീരുമാനമെടുത്തത്.

വ്യക്തിഗത ഉപയോഗത്തിനുള്ള കഞ്ചാവ് വളർത്തുന്നതാണ് മാൾട്ട നിയമവിധേയമാക്കുന്നത്. ഒരാൾക്ക്, തന്റെ പക്കൽ 7 ഗ്രാം വരെ കഞ്ചാവ് സൂക്ഷിക്കാം. വീട്ടിലാണെങ്കിൽ ഒരാൾക്ക് 4 ചെടി വരെ വളർത്താനും സർക്കാർ അനുമതി നൽകും. കൗമാരപ്രായത്തിലുള്ള കുട്ടികൾ ഉപയോഗിച്ച് നോക്കിയത് പിടിക്കപ്പെട്ടാലും അവർ കോടതി മുറികളിലേക്ക് വലിച്ചിഴക്കപ്പെടുന്നുണ്ട്. അത്തരം സന്ദർഭങ്ങളിൽ, അവരുടെ മാതാപിതാക്കൾക്ക് ഉണ്ടാകുന്ന മനോവിഷമം കൂടി കണക്കിലെടുത്താണ് സർക്കാർ ഇങ്ങനെയൊരു തീരുമാനമെടുത്തത്.

ഇങ്ങനെയൊരു തീരുമാനമെടുക്കുന്ന യൂറോപ്പിലെ ആദ്യ രാഷ്ട്രമാണ് മാൾട്ട. നേരത്തെ, കാനഡ സർക്കാർ രാജ്യത്ത് കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button