തിരുവനന്തപുരം : വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം ഗതാഗത മന്ത്രിയുമായി ചര്‍ച്ച ചെയുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. വിദ്യാര്‍ഥികളുടെ ബസ് യാത്രയ്ക്ക് ഏത് നിലയിലുള്ള സൗജന്യം ലഭിച്ചാലും വിദ്യാഭ്യാസ വകുപ്പ് സ്വാഗതം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കുടുംബ വരുമാനത്തിന്റെ ആനുപാതികമായി നിലവിലുള്ള റേഷന്‍ കാര്‍ഡ് മാനദണ്ഡമാക്കി വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്കിലും മാറ്റം പരിശോധിക്കുമെന്ന ഗതാഗത മന്ത്രിയുടെ പ്രതികരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
അതേസമയം, വിദ്യാര്‍ത്ഥികളുടെ കണ്‌സഷന്‍ വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രിയുമായി ആശയ വിനിമയം നടത്തി ഒരു നിര്‍ദേശമാണ് മുന്നോട്ട് വെച്ചിരിക്കുന്നതെന്നാണ് ഗതാഗത മന്ത്രി ആന്റണി രാജു പറയുന്നത്. വിഷയത്തിലെ അന്തിമ തീരുമാനം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും നടപ്പാക്കുക. ഭൂരിഭാഗം ആളുകള്‍ക്ക് സൗജന്യം ലഭിക്കുമ്പോള്‍ എല്ലാ വിദ്യാര്‍ഥി സംഘനകളും തീരുമാനത്തെ സ്വാഗതം ചെയുമെന്നാണ് വിലയിരുത്തുന്നതെന്നും ഗതാഗത മന്ത്രി പറഞ്ഞു.
Read Also : കാമുകി സംസാരിക്കാന്‍ തയ്യാറായില്ല: യുവാവ് ദേഷ്യം തീർത്തത് ഡോക്ടറോടും ജീവനക്കാരോടും
വിദ്യാര്‍ത്ഥി സംഘടനകളുടെ അഭിപ്രായം കേട്ട ശേഷമാണ് ഇത്തരം ഒരു നിര്‍ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. ആവശ്യമായ എല്ലാവരുമായി തുടര്‍ ചര്‍ച്ച നടത്തുമെന്നും ഗതാഗത മന്ത്രി പറഞ്ഞു.പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ വിപ്ലവകരമായ തീരുമാനമാനമായാണ് വിലയിരുത്തുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം ഒരു നിര്‍ദേശം. മികച്ച പ്രതികരണമാണ് നിര്‍ദേശത്തിന് ലഭിക്കുന്നത് എന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.
Post Your Comments