ചെന്നൈ: ഉറക്കത്തിനിടെ ട്രെയിനിന്റെ മുകളിലെ ബര്‍ത്തില്‍ നിന്ന് വീണ് വൃദ്ധന്‍ മരിച്ചു. കാരൈക്കുടി സ്വദേശിയായ എഴുപത്തിരണ്ടുകാരന്‍ നാരായണന്‍ ആണ് മരിച്ചത്. ട്രെയിന്‍ യാത്രയ്ക്കിടെ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
Read Also : അധ്യാപക ഒഴിവ്: വാക്ക് ഇന്‍ ഇന്റര്‍വ്യൂ 22ന്
തെങ്കാശി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിന് ചെന്നൈ മന്നഡിയില്‍ നിന്നുള്ള സംഘത്തിനൊപ്പം ചേരാന്‍ പോകുകയായിരുന്നു നാരായണന്‍. രാത്രിയില്‍ കാരൈക്കുടിയില്‍ നിന്നാണ് നാരായണന്‍ സിലമ്പ് എക്‌സ്പ്രസില്‍ കയറിയത്. പുലര്‍ച്ചെയോടെ ട്രെയിന്‍ ചെന്നൈ താംബരത്തിന് സമീപത്തെത്തിയപ്പോഴാണ് സഹയാത്രികര്‍ നാരായണന്‍ വീണ് കിടക്കുന്നത് കണ്ടത്.
മൂക്കിന് സാരമായ പരിക്കേറ്റിരുന്ന നാരായണന്റെ ചെവിയില്‍ നിന്ന് രക്തം വന്ന നിലയിലായിരുന്നു. ട്രെയിന്‍ താംബരം സ്റ്റേഷനില്‍ എത്തിയ ഉടന്‍ ഡോക്ടര്‍മാര്‍ എത്തി പരിശോധിച്ചിരുന്നെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. നാരായണന് താഴെയുള്ള ബര്‍ത്താണ് അനുവദിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ഇയാള്‍ ബെര്‍ത്ത് മാറി മുകളില്‍ കിടന്നതായി പൊലീസ് വ്യക്തമാക്കി.
Post Your Comments