പമ്പ : ശബരിമല സന്നിധാനത്തെ ആഴിയിൽ ഭക്തർ നിക്ഷേപിക്കുന്ന നെയ്‌തേങ്ങാ മുറികൾ സൃഷ്ട്ടിക്കുന്ന തീജ്വാല പലപ്പോഴും മാനം മുട്ടെ ഉയരാറുണ്ട്. തീജ്വാല രൂക്ഷമായി ഉയരുമ്പോൾ പലപ്പോഴും ഫയർ ഫോഴ്സ് എത്തി തീ അണയ്‌ക്കേണ്ടി വന്ന സംഭവവും ഉണ്ടായിട്ടുണ്ട്. തിങ്കളാഴ്ച ന്യൂസ് ഫോട്ടോഗ്രാഫറുടെ സ്റ്റിൽ ക്യാമറയിൽ പതിഞ്ഞ ആഴിയുടെ ദൃശ്യങ്ങളിലൊന്നിൽ ശിവ താണ്ഡവ രൂപവുമായി സാദൃശ്യം ഏറെയാണ്.
കേരള കൗമുദി ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൗമുദി റിപോർട്ടറുടെ ക്യാമറയിൽ ആണ് ഇത് പതിഞ്ഞത്. പത്തനംതിട്ട ഫോട്ടോഗ്രാഫർ സന്തോഷ് നിലക്കലാണ് ഈ ഫോട്ടോ എടുത്തത്. അതേസമയം മുൻപും സോഷ്യൽ മീഡിയയിൽ തീജ്വാലകളിൽ കൃഷ്ണരൂപം ഒക്കെ കണ്ടതായി ചിലർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ തീജ്വാലകൾ ഉയരുമ്പോൾ കാണുന്നവർക്ക് പലരീതിയിലും തോന്നുന്നതാണോ എന്ന സംശയവും ഉണ്ട്. വാർത്തയ്ക്കടിയിൽ അനുകൂലമായി നിരവധി പേർ രംഗത്തെത്തിയപ്പോൾ ചിലർ പരിഹസിച്ചും രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ ഇത്തരം ന്യൂസുകൾ ഇട്ടു ശബരിമലയെ തരം താഴ്ത്തരുതെന്നും ചിലർ കമന്റ് ഇട്ടിട്ടുണ്ട്.
Post Your Comments