ThiruvananthapuramLatest NewsKeralaNattuvarthaNews

ശംഖുംമുഖം-എയര്‍പോര്‍ട്ട് റോഡ് ഫെബ്രുവരിയില്‍ ഗതാഗത യോഗ്യമാകുമെന്ന് മന്ത്രി ആന്റണി രാജു

ഗൈഡ് വാളിന്റെയും ഡയഫ്രം വാളിന്റെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമാന്തരമായി നടക്കും

തിരുവനന്തപുരം: കടലാക്രമണത്തില്‍ തകര്‍ന്ന ശംഖുംമുഖം-എയര്‍പോര്‍ട്ട് റോഡ് ഫെബ്രുവരിയില്‍ പൂര്‍ണമായും ഗതാഗത യോഗ്യമാകുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. മുന്നൂറ്റി അറുപത് മീറ്റര്‍ നീളമുള്ള ഡയഫ്രം വാളാണ് റോഡിനായി നിര്‍മ്മിക്കുന്നത്. ഡയഫ്രം വാള്‍ പണിയുന്നതിനുള്ള ഗൈഡ് വാളിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് ആരംഭിച്ചതായി മന്ത്രി പറഞ്ഞു.

Read Also : ലോട്ടറി അടിക്കുമെന്ന പ്രവചനം തെറ്റി: യുവാവ് ആള്‍ദൈവത്തെ തല്ലിക്കൊന്നു

ഗൈഡ് വാളിന്റെയും ഡയഫ്രം വാളിന്റെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമാന്തരമായി നടക്കും. എട്ടു മീറ്റര്‍ ആഴത്തിലുള്ള കോണ്‍ക്രീറ്റ് പാനലുകള്‍ ഉപയോഗിച്ചാണ് ഡയഫ്രം വാള്‍ നിര്‍മ്മിക്കുന്നത്. പടിഞ്ഞാറ് ഭാഗത്തേക്ക് ചരിച്ചിറക്കിയ കരിങ്കല്‍ ഭിത്തി കടലാക്രമണത്തില്‍ നിന്ന് ഡയഫ്രം വാളിന് സംരക്ഷണം നല്‍കും. അനുകൂലമായ കാലാവസ്ഥ പ്രയോജനപ്പെടുത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ തീര്‍ക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കും മന്ത്രി നിര്‍ദ്ദേശം നല്‍കി.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പല ഘട്ടങ്ങളായി സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിരവധി അവലോകന യോഗങ്ങള്‍ വിളിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കവെ മെയ് മാസത്തില്‍ ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടലാക്രമണത്തില്‍ നിര്‍മ്മാണത്തിലിരുന്ന സ്ഥലങ്ങളില്‍ വലിയ കേടുപാടുകള്‍ സംഭവിക്കുകയും മണ്ണൊലിച്ച് പോകുകയും ചെയ്തിരുന്നു. ഇത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നീണ്ടു പോകാന്‍ കാരണമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button