മുംബൈ: ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ഏകദിന പരമ്പരയിൽനിന്ന് ഒഴിഞ്ഞു നിൽക്കാൻ ടെസ്റ്റ് ക്യാപ്റ്റൻ വിരാട് കോഹ്‌ലി അപേക്ഷ നൽകിയിട്ടില്ലെന്ന് ബിസിസിഐ. ഇടവേളയെടുക്കുന്നതുമായി ബന്ധപ്പെട്ട് ബിസിസിഐ പ്രസിഡണ്ട് സൗരവ് ഗാംഗുലിയെയോ സെക്രട്ടറി ജെയ് ഷായെയോ കോഹ്‌ലി ഒന്നും അറിയിച്ചിട്ടില്ലെന്നാണ് ബിസിസിഐ വൃത്തങ്ങൾ പറയുന്നത്.
ഡിസംബർ 26 മുതൽ ജനുവരി 15 വരെയുള്ള ടെസ്റ്റ് പരമ്പരയിൽ കോഹ്‌ലിക്ക് കീഴിലാണ് ഇന്ത്യ കളിക്കുന്നത്. മൂന്ന് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ജനുവരി 19 മുതലാണ് ഏകദിനങ്ങൾ ആരംഭിക്കുന്നത്. ‘ഇതുവരെ ഏകദിനത്തിൽനിന്ന് ഒഴിവാകുന്നതുമായി ബന്ധപ്പെട്ട് കോഹ്‌ലി ബിസിസിഐ പ്രസിഡണ്ടിനോ സെക്രട്ടറിക്കോ ഔദ്യോഗിക അപേക്ഷ നൽകിയിട്ടില്ല. വരും ദിവസങ്ങളിൽ എന്തെങ്കിലും തീരുമാനിച്ചാൽ, അല്ലെങ്കിൽ പരിക്കു പറ്റിയാൽ അത് വേറെ കാര്യമാണ്’.
Read Also:- കിഡ്നി ശുദ്ധീകരിക്കാൻ കരിക്കിൻ വെള്ളം!
‘ബയോ ബബിൾ നിയന്ത്രണങ്ങൾ മൂലം താരങ്ങളും കുടുംബാംഗങ്ങളും ഒരേ ചാർട്ടേഡ് വിമാനത്തിലാണ് ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കുക. കോഹ്ലി കുടുംബത്തിനൊപ്പമാണ് വരുന്നത്. ഏകദിനത്തിൽ നിന്ന് ഇടവേളയെടുക്കണമെന്ന് തോന്നിയാൽ അദ്ദേഹത്തിന് സെലക്ഷൻ കമ്മിറ്റി ചെയർമാനെയോ സെക്രട്ടറിയെയോ അറിയിക്കാവുന്നതാണ്’ ബിസിസിഐ പറഞ്ഞു. മകൾ വാമികയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായാണ് കോഹ്‌ലി അവധിയെടുക്കുന്നത് എന്നാണ് റിപ്പോർട്ട്.
Post Your Comments