ThiruvananthapuramKeralaNattuvarthaLatest NewsNews

സ്ത്രീകൾക്കായി കേരള പോലീസിന്റെ ‘അടിതട’: പ്രതിരോധ പരിശീലന പരിപാടി

തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനായി കേരളാ പോലീസിന്റെ സ്വയം പ്രതിരോധ പരിശീലന പരിപാടി സോഷ്യല്‍ മീഡയയിലൂടെ പഠിക്കാം. ഒറ്റപ്പെട്ട അവസ്ഥയില്‍ സ്ത്രീകള്‍ക്ക് അതിക്രമം നേരിടേണ്ടി വന്നാല്‍ എങ്ങനെ പ്രതികരിക്കാം എന്നതിനെക്കുറിച്ച് കേരളാ പോലീസ് സോഷ്യല്‍ മീഡിയ സെല്‍ തയ്യാറാക്കിയ ‘അടിതട’ എന്ന സ്വയംപ്രതിരോധ പാഠങ്ങള്‍ ഉള്‍ക്കൊളളിച്ച ട്യൂട്ടോറിയല്‍ വിഡിയോ വ്യാഴാഴ്ച കേരളാ പോലീസിന്‍റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്യും.

കേരളാ പൊലീസ് സോഷ്യല്‍ മീഡിയ സെല്‍ നോഡല്‍ ഓഫിസര്‍ കൂടിയായ എഡിജിപി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലാണ് വീഡിയോ തയാറാക്കിയിട്ടുള്ളത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനും സ്വയം പ്രതിരോധം തീർക്കുന്നതിനുമായി കേരളാ പോലീസ് എല്ലാ ജില്ലകളിലും വനിതാ സ്വയംപ്രതിരോധ സംഘത്തിന്‍റെ നേതൃത്വത്തില്‍ സ്വയം പ്രതിരോധ പരിശീലനം സൗജന്യമായി നല്‍കുന്നുണ്ട്. സോഷ്യല്‍മീഡിയ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥന്‍ അരുണ്‍ ബി.ടിയുടേതാണ് ട്യൂട്ടോറിയല്‍ വിഡിയോയുടെ ആശയം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button