Latest NewsUAENewsInternationalGulf

വിമാനത്തിൽ വെച്ച് ഉറങ്ങിപ്പോയി: ലോഡിംഗ് തൊഴിലാളി ചെന്നെത്തിയത് അബുദാബിയിൽ

അബുദാബി: വിമാനത്തിനുള്ളിൽ വെച്ച് ഉറങ്ങി പോയ ലോഡിംഗ് തൊഴിലാളി ചെന്നെത്തിയത് അബുദാബിയിൽ. മുംബൈയിൽ നിന്നുള്ള വിമാനത്തിന്റെ കാർഗോ കംപാർട്ട്‌മെന്റിൽ ഉറങ്ങിപ്പോയ ലോഡിങ് തൊഴിലാളിയാണ് അബുദാബിയിൽ ചെന്നിറങ്ങിയത്. ഇൻഡിഗോയുടെ മുംബൈ-അബുദാബി വിമാനത്തിലാണ് സംഭവം അരങ്ങേറിയത്.

Read Also: സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരെ സ്ത്രീപക്ഷ നവകേരളം: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

യുഎഇയുടെ തലസ്ഥാനമായ അബുദാബിയിൽ ഇദ്ദേഹം സുരക്ഷിതനായി എത്തിയെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. വിമാനത്തിലേക്ക് സാധനങ്ങൾ കയറ്റിയ ശേഷം വിശ്രമിക്കുകയായിരുന്നു ലോഡിംഗ് തൊഴിലാളി അറിയാതെ ഉറങ്ങിപോകുകയായിരുന്നു. തൊഴിലാളി അകത്തുള്ളത് ശ്രദ്ധിക്കാതെ കാർഗോയുടെ വാതിൽ അടയ്ക്കുകയും വിമാനം മുംബൈ വിമാനത്താവളത്തിൽ നിന്നും ടേക്ക് ഓഫ് ചെയ്യുകയും ചെയ്തു. വിമാനം പറന്നുയർന്നതിന് ശേഷമാണ് തൊഴിലാളി ഉണരുന്നത്.

അബുദാബിയിൽ വിമാനമിറങ്ങിയ തൊഴിലാളിയും ആരോഗ്യ നില അധികൃതർ പരിശോധിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് അതേ വിമാനത്തിൽ തന്നെ യാത്രക്കാരനായി അദ്ദേഹത്തെ മുംബൈയിലേയ്ക്ക് തിരിച്ചയച്ചു.

Read Also: ജന്ററല്‍ ന്യൂട്രല്‍ യൂണിഫോമിനെതിരെ ഫാത്തിമ തെഹ്‌ലിയ

shortlink

Related Articles

Post Your Comments

Related Articles


Back to top button