Latest NewsKeralaNattuvarthaNewsIndiaBusiness

ജന്ററല്‍ ന്യൂട്രല്‍ യൂണിഫോമിനെതിരെ ഫാത്തിമ തെഹ്‌ലിയ

കോഴിക്കോട്: ജെന്റര്‍ ന്യൂട്രല്‍ യൂണിഫോം ആശയത്തിനെതിരെ എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്‌ലിയ. ‘ലിംഗസ്വത്വം’ എന്നത് ജൈവികമാണെന്നും ഒരാളുടെ ലിംഗസ്വത്വത്തെ കണ്ടെടുക്കാനോ, രൂപപ്പെടുത്താനോ സാധ്യമല്ലെന്നും അവര്‍ പറഞ്ഞു. ഫേസ്ബുക്ക്‌ പോസ്റ്റിലൂടെയാണ്‌ ഫാത്തിമ തെഹ്‌ലിയ എതിർപ്പ് അറിയിച്ചത്.

പുരുഷാധിപത്യമനോഭാവവും കാപട്യം നിറഞ്ഞ ലിബറല്‍ വാദവും തന്നെയാണ് ഇത്തരത്തിലുള്ള അനാവശ്യപരിഷ്‌ക്കരണത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും ഫാത്തിമ തഹ്‌ലിയ പറഞ്ഞു. ശിരോവസ്ത്രം ധരിക്കാനുള്ള അവകാശങ്ങള്‍ക്ക് വേണ്ടി കോടതിയെ സമീപിച്ചവരെയൊന്നും കാണാതെയാവില്ല ഈ ഉദ്യമത്തിന് സര്‍ക്കാര്‍ തയ്യാറായത്. മറിച്ച് എല്ലാ കാലത്തും വിശ്വാസികളുടെ അവകാശങ്ങളെ മുറിപ്പെടുത്തുന്ന കമ്മ്യൂണിസ്റ്റ് മനോഭാവത്തിന്റെ പ്രതിഫലനം കൂടിയാണിതെന്നും തഹ്‌ലിയ പറഞ്ഞു.

shortlink

Post Your Comments


Back to top button