ThiruvananthapuramKeralaNattuvarthaLatest NewsNews

സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരെ സ്ത്രീപക്ഷ നവകേരളം: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം : സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനുമെതിരെ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ബൃഹത്തായ പ്രചരണപരിപാടിയായ സ്ത്രീപക്ഷ നവകേരളം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ അറിയിച്ചു. ഡിസംബര്‍ 18, ശനിയാഴ്ച, വൈകുന്നേരം 3 മണിക്ക്, തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ചാണ് ഉദ്ഘാടന പരിപാടി.

സ്ത്രീപക്ഷ നവകേരളത്തിന്റെ ക്യാമ്പയിന്‍ അംബാസഡര്‍ പ്രശസ്ത അഭിനേത്രി നിമിഷാ സജയനാണ്. ഉദ്ഘാടന പരിപാടിയിലും തുടര്‍ന്ന് ക്യാമ്പയിന്റെ വിവിധ ഘട്ടങ്ങളിലും ക്യാമ്പയിന്‍ അംബാസഡര്‍ പ്രചരണ പരിപാടികള്‍ നയിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ സ്ത്രീസുരക്ഷ ഉറപ്പാക്കുന്ന നടപടികളുമായാണ് മുന്നോട്ടുപോവുന്നത്. എങ്കിലും കേരള സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത്തരം പ്രവണതകള്‍ ഒരു സര്‍ക്കാര്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനത്തിലൂടെ മാത്രം ഇല്ലാതാക്കാന്‍ പറ്റുന്നതല്ല. അതിനാവശ്യം സ്ത്രീപക്ഷ ബോധം സംസ്ഥാനത്തെ എല്ലാവിഭാഗം ജനങ്ങളിലും ഉണ്ടാക്കുവാനുള്ള ബോധവല്‍ക്കരണമാണ്. മന്ത്രി പറഞ്ഞു.

സ്ത്രീപക്ഷത്ത് നില്‍ക്കുന്ന സ്ത്രീകളും പുരുഷന്‍മാരും ഉള്ളത് പോലെ സ്ത്രീവിരുദ്ധമായ പൊതുബോധത്തിന്റെ ഭാഗമായി നില്‍ക്കുന്ന സ്ത്രീകളും പുരുഷന്‍മാരുമുണ്ട്. അത്തരമൊരു സമൂഹത്തില്‍ ഉണ്ടാവുന്ന സ്ത്രീവിരുദ്ധമായ പ്രവര്‍ത്തനങ്ങളെയും ചിന്തകളെയും മറ്റും ഇല്ലാതാക്കാനുതകുന്ന സര്‍വ്വതല സ്പര്‍ശിയായ ക്യാമ്പയിനാണ് സ്ത്രീപക്ഷ നവകേരളത്തിലൂടെ ഉയര്‍ത്തിക്കൊണ്ടുവരുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഡിസംബര്‍ 18 മുതല്‍ അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് 8വരെ നീണ്ടുനില്‍ക്കുന്ന ഒന്നാംഘട്ട ക്യാമ്പയിനും പിന്നീട് തുടര്‍ പരിപാടികളും സ്ത്രീപക്ഷ നവകേരളത്തിനായി സംഘടിപ്പിക്കുമെന്ന് മന്ത്രി കൂട്ടിചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button