KeralaNewsIndia

ബിനോയിക്ക് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി : പോകുന്നത് വ്യാപാര ആവശ്യത്തിനെന്ന് ബിനോയി കോടിയേരി

മുംബൈ: ബിനോയ് കോടിയേരിക്ക് വിദേശ യാത്രയ്ക്ക് അനുമതി നല്‍കി കോടിയേരി. വ്യാപാര ആവശ്യത്തിന് വിദേശത്തേയ്ക്ക് പോകണമെന്ന ബിനോയിയുടെ അപേക്ഷ അംഗീകരിച്ച ദിന്‍ദോഷി സെഷന്‍സ് കോടതി വിചാരണനടപടികള്‍ ജൂണ്‍ മൂന്നിലേക്ക് മാറ്റി. അടുത്ത 17 മുതല്‍ ഫെബ്രുവരി 10 വരെ വിദേശയാത്രക്ക് അനുമതി തേടി ബിനോയ് കോടതിയില്‍ അപേക്ഷ നല്‍കുകയായിരുന്നു.

Read Also : വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിക്കാനൊരുങ്ങി രാജ്യത്തെ ഐടി കമ്പനികള്‍

തിങ്കളാഴ്ച ബിനോയിക്കെതിരെ കുറ്റം ചുമത്താനിരിക്കെയാണ് കോടതി ബിനോയിക്ക് വിദേശ യാത്രയ്ക്ക് അനുമതി നല്‍കിയത്. പരാതിക്കാരിയുടെ പ്രത്യേക അഭിഭാഷകന്‍ അപേക്ഷയെ എതിര്‍ത്തെങ്കിലും കോടതി അനുമതി നല്‍കുകയായിരുന്നു. ബിഹാര്‍ സ്വദേശിയായ യുവതി നല്‍കിയ പരാതിയില്‍ ബലാത്സംഗം, വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് മുംബൈ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. പരാതിക്കാരിയുടെ മകന്റെ പിതൃത്വവുമായി ബന്ധപ്പെട്ട് ബോംബെ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ബിനോയ് ഡി.എന്‍.എ പരിശോധനക്ക് വിധേയനായിരുന്നു. പരിശോധനഫലം ഹൈക്കോടതി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button