മുംബൈ: ബിനോയ് കോടിയേരിക്കെതിരായ ബലാത്സംഗ കേസ് മുംബൈ ദിൻദോഷി കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചെങ്കിലും ബിനോയ് കോടിയേരി എത്താത്തതിനെ തുടർന്ന് ഇന്നത്തേക്ക് മാറ്റിവെയ്‌ക്കുകയായിരുന്നു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും തനിക്ക് കുട്ടിയുണ്ടെന്നും കാണിച്ച് ബിഹാർ സ്വദേശിനിയാണ് ബിനോയ് കോടിയേരിക്കെതിരെ പരാതി നൽകിയത്.
കുട്ടിയുടെ ഡിഎൻഎ ഫലവും കോടതി ഇന്ന് പരിശോധിക്കും. പരിശോധനാ ഫലം ഇതുവരെ പുറത്ത് വന്നിട്ടില്ല. യുവതിയ്‌ക്കും കുട്ടിയ്‌ക്കും നീതി ലഭിക്കും വരെ പോരാടുമെന്ന് പരാതിക്കാരിയുടെ അഭിഭാഷകൻ പ്രശാന്ത് പോപ്ലെ പറഞ്ഞു.
Read Also : വധുവിന്റെ ക്ഷേമത്തിനായി മാതാപിതാക്കൾ നൽകുന്നത് സ്ത്രീധനമല്ല: ഹൈക്കോടതി
അതേസമയം, വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ബിഹാർ സ്വദേശിനിയുടെ പരാതിയിൽ ഡിഎൻഎ പരിശോധനാ ഫലം പുറത്തുവിടുന്നതിൽ ആശങ്കയില്ലെന്ന് നേരത്തെ ബിനോയ് കോടിയേരി പറഞ്ഞിരുന്നു. ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് സാരംഗ് കോട്ട്‌വാൾ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
Post Your Comments