KeralaLatest NewsIndia

യുവതിയുമായി ബന്ധമില്ലെന്ന് ഇതുവരെ പറഞ്ഞിട്ടില്ലെന്ന് മലക്കം മറിഞ്ഞ് ബിനോയി കോടിയേരി: കോടതി തീരുമാനം ഇങ്ങനെ

മുംബൈ: ബിനോയ് കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശിനി നല്‍കിയ ലൈംഗിക പീഡനക്കേസ് ഒത്തുതീര്‍ക്കാനുള്ള അപേക്ഷയിന്മേല്‍ ബോംബെ ഹൈക്കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് രണ്ട് കൂട്ടരും 13ന് മറുപടി നല്‍കണം. യുവതിയുടെ കുട്ടിയുടെ ഭാവിയെക്കുറിച്ചുള്ള ചോദ്യത്തിന് കൃത്യമായ ഉത്തരം വേണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് കൂട്ടരുടേയും മറുപടികള്‍ കൂടി വിലയിരുത്തിയതിന് ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കൂ.

ബിനോയ് കോടിയേരിയാണ് കുട്ടിയുടെ അച്ഛനെന്ന് കാണിച്ച് ബിഹാര്‍ സ്വദേശിനിയാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്. എന്നാല്‍ പരാതി വ്യാജമാണെന്ന് ആരോപിച്ച് ബിനോയ് കോടിയേരി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. എഫ് ഐ ആര്‍ റദ്ദാക്കണമെന്നും ബിനോയ് ആവശ്യപ്പെട്ടിരുന്നു. ആ സമയത്താണ് ഡിഎന്‍എ പരിശോധന നടത്തി പിതൃത്വം തെളിയിക്കണമെന്ന ആവശ്യം കോടതി തന്നെ മുന്നോട്ട് വയ്‌ക്കുന്നത്. അതിന്മേലാണ് ഡിഎന്‍എ പരിശോധന അടക്കം നടത്തിയത്.

പരിശോധനാഫലം ഏതാണ്ട് രണ്ട് വര്‍ഷത്തോളമായി ബോംബെ ഹൈക്കോടതി രജിസ്ട്രാറുടെ പക്കലുണ്ട്. സീല്‍ ചെയ്ത കവറിലാണ് ഇതുള്ളത്. ഇതു തുറന്ന് പരിശോധിക്കുന്നതടക്കമുള്ള നടപടികള്‍ മന്ദഗതിയിലായിരുന്നു. ഇതിനിടയിലാണ് കേസ് ഒത്തു തീര്‍പ്പാക്കുന്നു എന്ന് കാണിച്ച് ബിനോയിയും യുവതിയും കോടതിയെ സമീപിച്ചത്. നിയമപ്രകാരം വിവാഹിതരായോ എന്ന ചോദ്യത്തിന് അതേ എന്ന് യുവതിയും ഇല്ല എന്ന് ബിനോയിയും മറുപടി നല്‍കിയിട്ടുണ്ട്.

അതേസമയം, യുവതിയുമായി ബന്ധമില്ലെന്ന് ഇതുവരെ പറഞ്ഞിട്ടില്ലെന്നും എല്ലാ ആരോപണങ്ങളും ശരിയല്ലെന്നാണ് ചൂണ്ടിക്കാട്ടിയതെന്ന് ബിനോയിയും പറയുന്നു. കേസ് ഒത്തുതീര്‍പ്പിലെത്തിയെന്നു കാണിച്ച് നല്‍കിയ അപേക്ഷ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. കോടതിയില്‍ സമര്‍പ്പിച്ച ഒത്തുതീര്‍പ്പു കരാറില്‍ തങ്ങളുടെ കുട്ടി വളര്‍ന്നുവരുകയാണെന്നും അവന്റെ ഭാവിയെ ഓര്‍ത്താണ് കേസ് ഒത്തുതീര്‍ക്കാന്‍ തീരുമാനിച്ചതെന്നും ബിനോയ് കോടിയേരിയും യുവതിയും ഒപ്പിട്ട രേഖയില്‍ പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button