കുവൈത്ത് സിറ്റി: അനധികൃതമായി സമ്പാദിച്ചവയും നിയമവിധേയമല്ലാതെ കൈവശം വക്കുന്നതുമായ ലൈസൻസുകൾ റദ്ദാക്കാനൊരുങ്ങി കുവൈത്ത്. രണ്ടര ലക്ഷത്തോളം വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് നഷ്ടമായേക്കാനാണ് സാധ്യത. നിശ്ചയിക്കപ്പെട്ട ശമ്പള പരിധിയില്ലാത്തവർ, ലൈസൻസിന് അർഹതയുള്ള തസ്തികയിൽ ജോലി ചെയ്യവെ ലഭിച്ച ലൈസൻസ് ജോലി മാറിയിട്ടും തിരിച്ചേൽപിക്കാത്തവ തുടങ്ങിയ ലൈസൻസുകളാണ് റദ്ദാക്കുന്നത്. നിലവിലുള്ള പഴയ ലൈസൻസുകൾക്ക് പകരം പുതിയ ലൈസൻസ് നൽകുന്ന പദ്ധതി ആരംഭിക്കാനാണ് കുവൈത്തിന്റെ നീക്കം.
Read Also: രോഗികളുടെ എണ്ണം നാലായിരത്തിന് മുകളിൽ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
30 ലക്ഷത്തിലേറെ ഡ്രൈവിങ് ലൈസൻസുകളാണ് നിലവിൽ കുവൈത്തിലുള്ളത്. ഇതിൽ 10 ലക്ഷത്തോളം ലൈസൻസുകൾ പഴയ രീതിയിലുള്ളവയാണ്. അവ മാറ്റി നൽകാനാണ് കുവൈത്ത് ലക്ഷ്യമിടുന്നത്. മൂന്ന് മാസത്തിനകം പുതിയ സംവിധാനം പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചു. വിദേശികൾക്ക് കൈവശം വെയ്ക്കാവുന്ന കാറുകളുടെ എണ്ണം 2 ആയി പരിമിതപ്പെടുത്തണമെന്ന് അബ്ദുല്ല അൽ തുറൈജി എംപി പറഞ്ഞു. കൂടുതൽ കാറുകൾ അനിവാര്യമായ വിദേശികൾ ഗതാഗത വകുപ്പിന് അപേക്ഷ സമർപ്പിക്കണമെന്നാണ് നിർദ്ദേശം.
Post Your Comments