ബീജിങ്: ഹോങ്കോങ്ങിലെ വേൾഡ് ട്രേഡ് സെന്ററിലുണ്ടായ വൻ തീപിടുത്തത്തിൽ നിരവധി പേർ കെട്ടിടത്തിൽ കുടുങ്ങി. ഏതാണ്ട് നൂറ്റമ്പതിലേറെ ആളുകളാണ് സെന്ററിൽ കുടുങ്ങിക്കിടക്കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സെന്ററിൽ രക്ഷാപ്രവർത്തനം തുടർന്നുകൊണ്ടിരിക്കുകയാണ്. അപകടത്തിൽ പരിക്കേറ്റ 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 38 നിലകളിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ താമസിക്കാനുള്ള മുറികളും മറ്റു ഓഫീസുകളും ഒരു മാളുമാണ് പ്രവർത്തിക്കുന്നത്.
നൂറോളം പേർ കെട്ടിടത്തിന്റെ ഏറ്റവും മുകളിൽ സഹായത്തിനായി കാത്തിരിക്കുകയാണ്. നിരവധി പേർ മാളിലെ ഭക്ഷണശാലയിലും കുടുങ്ങിക്കിടക്കുന്നുണ്ട്. കെട്ടിടത്തിൽ കുടുങ്ങി കിടക്കുന്നവർക്ക് ശ്വാസം ലഭിക്കാൻ വേണ്ടി ശ്വസന ഉപകരണങ്ങൾ എത്തിച്ചു നൽകിയിട്ടുണ്ട്. ഹോങ്കോങ് ഫയർ ബ്രിഗേഡിലെ രണ്ട് വാട്ടർ ജെറ്റുകൾ കെട്ടിടത്തിലെ തീയണയ്ക്കാൻ ശ്രമിക്കയാണ്.
Post Your Comments