വാഷിംഗ്ടൺ: മനുഷ്യ ചരിത്രത്തിലാദ്യമായി സൂര്യനെ തൊട്ട് ഒരു ഉപഗ്രഹം. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ വിക്ഷേപിച്ച പാർക്കർ സോളാർ പ്രോബ് ആണ് സൂര്യനെ സ്പർശിച്ചത്. ചൊവ്വാഴ്ച, ന്യൂ ഓർലിയൻസിൽ നടന്ന അമേരിക്കൻ ജിയോഫിസിക്കൽ യൂണിയൻ ഫാൾ മീറ്റിംഗിലാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
സൂര്യന്റെ ഉപരിതലത്തിലെ അന്തരീക്ഷമായ കൊറോണയിലൂടെയാണ് പാർക്കർ സോളാർ പ്രോബ് സഞ്ചരിച്ചത്. മനുഷ്യ ചരിത്രത്തിലെ തന്നെ നാഴികക്കല്ലായ സംഭവമാണ് ഇതെന്ന് നാസ സയൻസ് മിഷൻ ഡയറക്ടറേറ്റിന്റെ അസോസിയേറ്റ് അഡ്മിനിസ്ട്രേറ്ററായ തോമസ് സുർബുക്കെൻ പറഞ്ഞു.
60 വർഷത്തെ ലക്ഷ്യമാണ് നാസ പൂർത്തീകരിച്ചത്. സൂര്യന്റെ ജനനവും പരിണാമം സംബന്ധിച്ച വിലയേറിയ വിവരങ്ങളും, സൗരയൂഥത്തിൽ ഉണ്ടാവുന്ന പ്രഭാവങ്ങളും കൂടുതൽ ആഴത്തിൽ പഠിക്കാൻ പാർക്കർ സോളാർ പ്രോബ് മുഖേനയുള്ള ഗവേഷണം സഹായിക്കും.
Post Your Comments