അബുദാബി: അമേരിക്കയുമായുള്ള വൻ ആയുധവ്യാപാര കരാറിൽ നിന്നും പിന്മാറി യു.എ.ഇ. 23 ബില്യൺ യു.എസ് ഡോളറിന്റെ ആയുധ ഇടപാട് നിർത്തി വയ്ക്കുന്ന കാര്യം യുഎഇയാണ് പ്രഖ്യാപിച്ചത്. ഒരു അറബ് രാഷ്ട്രത്തിന് നൽകിയതിൽ വച്ച് ഏറ്റവും നൂതനമായ ആയുധങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്ന കരാറായിരുന്നു ഇത്.
അമേരിക്കൻ വ്യോമസേനയുടെ അഭിമാനമായ എഫ്-35 റാപ്റ്റർ യുദ്ധവിമാനങ്ങൾ അടക്കം ഈ കരാറിൽ ഉൾപ്പെടുന്നു. ചൈനയുടെ വാവേ എന്ന സ്ഥാപനത്തെ, യു.എ.ഇയുടെ വാർത്താവിനിമയ നെറ്റ്‌വർക്കിൽ നിന്നും പുറത്താക്കാൻ നിരന്തരമായി യു.എസ് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ,യു.എ.ഇ അതിനു തയ്യാറായില്ല. ഇതാണ് കരാറിൽ നിന്നും പിന്മാറാൻ കാരണമെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.
‘അമേരിക്കൻ വ്യോമസേനയുടെ രത്നമാണ് എഫ്-35 റാപ്റ്റർ യുദ്ധവിമാനങ്ങൾ. ഇവ കൈമാറ്റം ചെയ്യുമ്പോൾ, എല്ലാവിധ സാങ്കേതിക സുരക്ഷിതത്വവും അമേരിക്കയ്ക്ക് ഉറപ്പു വരുത്തേണ്ടതുണ്ട്’ യു എസ് ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ റീജണൽ സെക്യൂരിറ്റി മിറ റെസ്നിക് പറയുന്നു.
Post Your Comments