ErnakulamKeralaNattuvarthaLatest NewsNews

വധശ്രമം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി

ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായിട്ടാണ് നടപടി

ആലുവ: വധശ്രമം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. ആലാട്ടുചിറ തേനന്‍ വീട്ടില്‍ ജോമോന്‍ (31) എന്നയാളെയാണ് ആറു മാസത്തേക്ക് നാടുകടത്തിയത്.

ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായിട്ടാണ് നടപടി. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ നടപടിയെടുത്തിരിക്കുന്നത്.

Read Also : ‘ഞങ്ങൾക്ക് മുട്ടയും പഴവും വേണം,ഇല്ലെങ്കിൽ മഠത്തിൽ വന്ന് കഴിക്കും’: സർക്കാർ അനുവദിച്ച മുട്ട തരാത്തതിനെതിരെ വിദ്യാർത്ഥികൾ

കോടനാട്, കാലടി എന്നീ പൊലീസ് സ്‌റ്റേഷനുകളില്‍ വധശ്രമം, മയക്കുമരുന്ന് തുടങ്ങിയ കേസുകൾ ഇയാളുടെ പേരിലുണ്ട്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി 29 പേരെ ജയിലിൽ അടച്ചതായും 29 പേരെ നാട് കടത്തിയതായും എസ്.പി കെ. കാർത്തിക്ക് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button