
വര്‍ക്കല: ചെറുകുന്നം വയലില്‍ ഭഗവതി ക്ഷേത്രത്തില്‍ മോഷണം. വിഗ്രഹത്തില്‍ ചാര്‍ത്തുന്ന അങ്കികൾ മോഷ്ടിച്ചു. ഞായറാഴ്ച രാത്രിയാണ് ശ്രീകോവില്‍ കുത്തിത്തുറന്ന് മോഷണം നടന്നത്.
തിങ്കളാഴ്ച രാവിലെ ഭാരവാഹികള്‍ എത്തിയപ്പോഴാണ് മോഷണം നടന്നത് പുറത്തറിയുന്നത്. 40 വര്‍ഷത്തോളം പഴക്കമുള്ള അങ്കികള്‍ക്ക് ഒരു ലക്ഷം വില വരുമെന്ന് ക്ഷേത്രഭാരവാഹികള്‍ പറഞ്ഞു.
Read Also : കൂട്ട ബലാത്സംഗത്തിന് ഇരയായതായി പത്തൊമ്പത്കാരിയുടെ വ്യാജ പരാതി: കരണമറിഞ്ഞ് ഞെട്ടി പോലീസ്
വര്‍ക്കല പൊലീസ് ക്ഷേത്രത്തിലെത്തി തെളിവ് ശേഖരിച്ചു. സമീപമുള്ള സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചു. ക്ഷേത്രത്തിലെ ആറോളം നിലവിളക്കുകള്‍ രണ്ടുമാസം മുമ്പ് മോഷ്ടിച്ചിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കി.
Post Your Comments