WayanadNattuvarthaLatest NewsKeralaNews

കു​റു​ക്ക​ൻ മൂ​ല​യി​ൽ വീ​ണ്ടും ക​ടു​വ​യി​റ​ങ്ങി ആ​ടി​നെ പി​ടി​ച്ചു :കടുത്ത ഭീതിയിൽ പ്രദേശവാസികൾ

നാട്ടിലിറങ്ങിയ ക​ടു​വ പ​ട​മ​ല കു​രു​ത്തോ​ല സു​നി​യു​ടെ ആ​ടി​നെ പി​ടി​ച്ചു

വ​യ​നാ​ട്: ജില്ലയിലെ മാ​ന​ന്ത​വാ​ടി​യി​ലെ കു​റു​ക്ക​ൻ മൂ​ല​യി​ൽ വീ​ണ്ടും ക​ടു​വ​യി​റ​ങ്ങി. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നോ​ടെയാണ് കടുവ ഇ​റ​ങ്ങി​യത്. നാട്ടിലിറങ്ങിയ ക​ടു​വ പ​ട​മ​ല കു​രു​ത്തോ​ല സു​നി​യു​ടെ ആ​ടി​നെ പി​ടി​ച്ചു. ഇ​തോ​ടെ ക​ടു​വ കൊ​ന്ന വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളു​ടെ എ​ണ്ണം 15 ആ​യി.

കൂ​ട് സ്ഥാ​പി​ച്ച് ക​ടു​വ​യെ പി​ടി​ക്കാ​ൻ ഉ​ള്ള ശ്ര​മ​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ് വീ​ണ്ടും ക​ടു​വ ഇ​റ​ങ്ങി​ ആടിനെ പിടിച്ചത്. ഇ​തോ​ടെ പ​യ്യംമ്പ​ള്ളി കു​റു​ക്ക​ൻ​മൂ​ല, പ​ട​മ​ല പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ ഭീതിയിലാണ്. ക​ടു​വ​യെ മ​യ​ക്കു​വെ​ടി​വ​യ്ക്കാ​ൻ വെ​റ്റ​റി​ന​റി സ​ർ​ജ​ന്‍റെ ഡോ. ​അ​രു​ണ്‍ സ​ക്ക​റി​യു​ടെ നേ​തൃ​ത്ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്ത് ക്യാം​പ് ചെ​യ്യു​ന്നു​ണ്ട്.

Read Also : ശബരിമല തീർത്ഥാടനം : സന്നിധാനത്ത് രാത്രി തങ്ങുന്ന തീര്‍ത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ തീരുമാനം

രാ​വി​ലെ പാ​ൽ അ​ള​ക്കു​ന്ന സ​മ​യ​ത്തും കു​ട്ടി​ക​ൾ സ്കൂ​ളി​ൽ പോ​കു​ന്ന സ​മ​യ​ത്തും കു​റു​ക്ക​ൻ​മൂ​ല​യി​ലും മറ്റ് പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും പൊലീ​സി​ന്‍റെ​യും വ​നം വ​കു​പ്പി​ന്‍റെ​യും പ്ര​ത്യേ​ക സ്വ​കാ​ഡും സ്ഥ​ല​ത്ത് ക്യാ​മ്പ് ചെ​യ്യു​ന്ന​തി​നും സ​ബ് ക​ള​ക്ട​ർ ആ​ർ. ശ്രീ​ല​ക്ഷ്മി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​നമായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button