News

അലോക് വര്‍മ്മ നൽകിയ വിവരങ്ങൾ ഞെട്ടിപ്പിക്കുന്നത്: സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം : സിൽവർ ലൈൻ പദ്ധതിയിൽ സംസ്ഥാന സർക്കാർ ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സർക്കാർ ഏൽപ്പിച്ച ഏജൻസിയുടെ തലവൻ പുറത്തുവിട്ട വിവരങ്ങൾ ഞെട്ടിക്കുന്നതാണെന്നും പദ്ധതിയിൽ നിന്നും അടിയന്തരമായി സർക്കാർ പിന്മാറണമെന്നും വി.ഡി സതീശൻ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ അഭിമാന പദ്ധതിയായി കാണുന്ന കെ- റെയിലിന്റെ സമഗ്ര പദ്ധതി രൂപരേഖ കെട്ടുകഥയാണെന്ന് കെ റെയിലിന്റെ പ്രാഥമിക സാധ്യതാപഠനം നടത്തിയ സംഘത്തലവന്‍ അലോക് വര്‍മ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സിൽവർ ലൈനിൽ നിന്ന് സർക്കാർ എത്രയും പെട്ടെന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്.

‘സർക്കാർ ഏൽപ്പിച്ച ഏജൻസിയുടെ തലവൻ അലോക് വർമ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. ലിഡാർ സർവേ എന്നത് തട്ടിക്കൂട്ടിയ സർവേ എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് നേരത്തെ തന്നെ പ്രതിപക്ഷം നിയമസഭയിൽ പറഞ്ഞ കാര്യമാണ്. ഏരിയൽ സർവേ നടത്തിയാൽ ഒരിക്കലും കൃത്യമായ വിവരങ്ങൾ ലഭിക്കില്ല. എത്ര വീടുകൾ പൊളിക്കേണ്ടി വരും? എത്ര പേരെ കുടിയൊഴിപ്പിക്കേണ്ടി വരും? എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടാകും തുടങ്ങിയ കാര്യങ്ങളൊക്കെ നേരിട്ട് നടത്തുന്ന സർവേയിലൂടെയാണ് വ്യക്തമാകുക’- വി.ഡി സതീശൻ പറഞ്ഞു.

Read Also  :  കള്ളക്കണക്ക് ഉണ്ടാക്കിയാണ് യു.ഡി.എഫ് സർക്കാർ മെട്രോ വെളുപ്പിച്ച്‌ എടുത്തതും കേന്ദ്ര അനുമതി വാങ്ങിച്ചതും: ഹരീഷ് വാസുദേവൻ

സർക്കാർ വ്യക്തമായ ഒരു റിപ്പോർട്ട് പോലും ഇല്ലാതെയാണ് പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു. പാരിസ്ഥികാഘാത പഠനം നടത്തിയിട്ടില്ല, സാമൂഹികാഘാത പഠനം നടത്തിയിട്ടില്ല, കേന്ദ്ര സർക്കാരിന്റെ അനുമതിയില്ല, നേരായ രീതിയിൽ സർവേ നടത്തിയിട്ടില്ല. പ്രതിപക്ഷം ഉന്നയിച്ച എല്ലാ കാര്യങ്ങളും ശരിവെക്കന്നതാണ് ഇപ്പോൾ അലോക് വർമ വെളിപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button