
കോഴിക്കോട്: പോക്‌സോ കേസിൽ അധ്യാപകൻ കോടതിയിൽ കീഴടങ്ങി. ചെറുവണ്ണൂർ ആവളമലയിൽ ജമാലുദ്ദീനാണ് കോഴിക്കോട് പോക്‌സോ കോടതിയിൽ കീഴടങ്ങയത്. പതിമൂന്നുകാരിയായ വിദ്യാർത്ഥിനിയുടെ പരാതിയെ തുടർന്ന് പോലീസ് കേസെടുത്തിരുന്നു. ബാലുശ്ശേരി പോലീസാണ് പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തത്. മൂന്ന് ദിവസം മുൻപ് കേസ് രജിസ്റ്റർ ചെയ്തതെങ്കിലും പ്രതിയെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല.
Post Your Comments