ന്യൂഡൽഹി: ലൈംഗികത്തൊഴിലാളികൾക്ക് വോട്ടർ ഐ.ഡി, ആധാർ കാർഡ്, റേഷൻ കാർഡുകൾ എന്നിവ ഉടൻ വിതരണം ചെയ്യാൻ സുപ്രീംകോടതി നിർദേശം നൽകി. തൊഴിൽ വ്യത്യാസമില്ലാതെ എല്ലാ പൗരന്മാർക്കും മൗലികാവകാശങ്ങൾ ഉറപ്പാക്കണമെന്ന് കോടതി പറഞ്ഞു. റേഷൻ കാർഡില്ലെങ്കിലും ലൈംഗികത്തൊഴിലാളികൾക്ക് റേഷൻ നൽകുന്നത് തുടരണമെന്നും അഭിപ്രായപ്പെട്ടു.
Also Read : മൂന്നര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
ലൈംഗികത്തൊഴിലാളികൾക്ക് റേഷൻ കാർഡ് നൽകണമെന്ന നിർദേശം 2011ൽ പാസാക്കിയെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല. ഒരു ദശാബ്ദം മുമ്പ് നിർദേശം നൽകിയിട്ടും എന്ത് കൊണ്ടാണ് നടപ്പാക്കാത്തത് എന്നതിന് ഒരു കാരണവും ബോധിപ്പിക്കാനുണ്ടാവില്ലെന്നും കോടതി പറഞ്ഞു. കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമാണ് ജസ്റ്റിസുമാരായ എൽ. നാഗേശ്വര റാവു, ബി.ആർ. ഗവായ്, ബി.വി. നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് നിർദേശം നൽകിയത്.
Post Your Comments