മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ നിന്ന് വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പുറത്ത്. മുംബൈയില്‍ നടന്ന പരിശീലന സെഷനിടെയേറ്റ പരിക്കാണ് രോഹിത്തിന് തിരിച്ചടിയായത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ എയെ നയിച്ച പ്രിയങ്ക് പഞ്ചാലിനെ രോഹിത്തിന് പകരം ടീമിലുള്‍പ്പെടുത്തി. ബിസിസിഐ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
ത്രോഡൗണ്‍ സ്പെഷ്യലിസ്റ്റായ രാഘവേന്ദ്രയെറിഞ്ഞ ബോള്‍ കൊണ്ടാണ് രോഹിത്തിന് പരിക്കേറ്റത്. ബൗണ്‍സറില്‍ ഷോട്ടിനു ശ്രമിക്കവെയാണ് രോഹിത്തിന്റെ കൈയില്‍ പന്ത് കൊണ്ടത്. വേദന കാരണം രോഹിത് പരിശീലനം തുടര്‍ന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
Read Also:- കുട്ടികളുടെ ബുദ്ധിക്കും ആരോഗ്യത്തിനും നല്‍കാം ഈ പച്ചക്കറികൾ!
ഈ മാസം 26നാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്കു തുടക്കമാവുന്നത്. 16ന് ടീം ദക്ഷിണാഫ്രിക്കയിലേക്കു തിരിക്കും. നിലവില്‍ ടെസ്റ്റ് പരമ്പരയില്‍ നിന്ന് മാത്രമാണ് രോഹിത്തിനെ മാറ്റി നിര്‍ത്തിയിരിക്കുന്നതെങ്കിലും പൂര്‍ണ്ണ ഫിറ്റല്ലെങ്കില്‍ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയും താരത്തിന് നഷ്ടമാകും.
Post Your Comments