തിരുവനന്തപുരം: കേരള പോലീസിനുവേണ്ടി ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുന്നതിനുള്ള കരാർ ഡൽഹി ആസ്ഥാനമായ ചിപ്സണ്‍ ഏവിയേഷന്. ചൊവ്വാഴ്ച തുറന്ന ബിഡിൽ കുറഞ്ഞ തുക ക്വാട്ട് ചെയ്ത ചിപ്സണ് കരാർ നൽകാൻ ഡിജിപി അനിൽകാന്ത് അധ്യക്ഷനായ ടെൻഡർ കമ്മിറ്റി സർക്കാറിനോട് ശിപാർശ ചെയ്യും. വിഷയം മന്ത്രിസഭയോഗത്തിൽ ചർച്ചചെയ്യും. ഇക്കാര്യത്തിൽ സർക്കാരിന്റേതാണ് അന്തിമ തീരുമാനം.
മൂന്ന് വർഷത്തേക്കാണ് ആറ് സീറ്റുള്ള ഹെലികോപ്റ്റർ വാടകക്കെടുക്കുക. പോലീസിന് ഹെലികോപ്റ്റർ വാടകക്ക് നൽകാൻ തയാറായി മൂന്ന് സ്വകാര്യകമ്പനികളാണ് രംഗത്ത് വന്നിരുന്നത്. പ്രതിമാസം 20 മണിക്കൂർ പറക്കുന്നതിന് 80 ലക്ഷം രൂപയാണ് ചിപ്സണ്‍ ഏവിയേഷൻ ആവശ്യപ്പെട്ടിട്ടുള്ളത്. 20 മണിക്കൂർ കഴിഞ്ഞാൽ ഓരോ മണിക്കൂറും പറക്കുന്നതിന് 90,000 രൂപ വീതം നൽകണം.
പാകിസ്ഥാനി കൊടും ഭീകരന്‍ അബു സറാറിനെ കശ്മീരില്‍ ഇന്ത്യന്‍ സൈന്യം വെടിവെച്ച് കൊന്നു
പത്തുപേർക്ക് വരെ യാത്ര ചെയ്യാവുന്ന ഇരട്ട എൻജിൻ ഹെലികോപ്റ്ററാറിൽ വ്യോമനിരീക്ഷണം, ആരോഗ്യ രക്ഷാപ്രവർത്തനം തുടങ്ങിയവക്കും അടിയന്തരഘട്ടങ്ങളിൽ പോലീന്റെയും വിശിഷ്ട വ്യക്തികളുടെയും യാത്രയ്ക്കുമാണ് സർക്കാർ ഹെലികോപ്ടർ വാടകക്കെടുക്കുന്നത്.
Post Your Comments